"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Friday 8 October 2021

എന്താണ് ഓഹരി വിപണി?

1956ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് പബ്ലിക് കമ്പനികള്‍ക്ക് കമ്പനിക്ക് പുറമെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി നല്‍കി പണം സമാഹരിക്കുവാന്‍ അധികാരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണമാണ് കമ്പനിയുടെ മൂലധനം.  ഇങ്ങനെ ഒരു കമ്പനി നേരിട്ട് പൊതു ജനങ്ങൾക്ക് ഷെയറുകൾ ഇഷ്യൂ ചെയ്യുന്ന മാർക്കറ്റിനെയാണ് പ്രൈമറി മാർക്കറ്റ് എന്ന് വിളിക്കുന്നത്.  കമ്പനിയുടെ വിൽക്കാൻ ഉദ്ദേശിക്കുന്ന മൂലധനത്തെ ഒരു നിശ്ചിത അനുപാതത്തിൽ, ഒരു നിശ്ചിത വില നിർവചിച്ചു കൊണ്ട് വിഭജിച്ചു നൽകുന്നതിനെ ആണ് ഷെയർ അല്ലെങ്കിൽ ഓഹരി എന്ന് പറയുന്നത്. കമ്പനികളുടെ ഓഹരി കൈവശം ഉള്ള ആളുകളെ പറയുന്ന പേരാണ് ഷെയർ ഹോൾഡർ.

 അങ്ങനെ നമ്മൾ ആ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ വാങ്ങുന്ന തോടെ നമ്മൾ ആ കമ്പനിയുടെ ഉടമസ്ഥന്മാരിൽ ഒരാളായി മാറുന്നു.

ആദ്യ കാലത്ത്, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിക്ഷേപകന് കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് മാത്രമേ തിരിച്ചു കിട്ടുമായിരുന്നുള്ളൂ.  ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിനാല്‍ നിക്ഷേപകന് മുടക്കിയ പണം തിരിച്ച് കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.   അങ്ങനെ വരുമ്പോൾ ഈ കമ്പനികളിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യം കുറവായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?. 

 എന്നാല്‍ രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും  കമ്പനികളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെക്കന്ററി മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലവിൽ വരുന്നത്.   ഓഹരി വിപണി എന്ന് നമ്മൾ പൊതുവായി വിളിക്കുന്നത് ഈ സെക്കണ്ടറി മാർക്കറ്റിനെയാണ്. 

 പബ്ലിക് ലിസ്റ്റഡ് ആയ കമ്പനികളുടെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും നടക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ പ്ലാറ്റ്ഫോമിനെ അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിനെ ആണ് ഓഹരി വിപണി (ഷെയർ മാർക്കറ്റ്) എന്ന് വിളിക്കുന്നത്.

സെൻട്രൽ  ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച്  ബോർഡ് ഓഫ് ഇന്ത്യ (SEBI ) ആണ് ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുകയും നമ്മുടെ പണം സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്. 

കമ്പനികളുടെ ഓഹരികള്‍ വാങ്ങുവാനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുവാനും ഓഹരി വിപണി അവസരം നല്‍കുന്നു.  വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികള്‍  മാത്രമേ ഇങ്ങനെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി  വാങ്ങാനും വിൽക്കാനും സാധിക്കുകയുള്ളൂ.  ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടണമെങ്കില്‍ കമ്പനികള്‍ സെബിയുടെയും എക്സ്ചേഞ്ചുകളുടെയും ഒത്തിരി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പല നിര്‍ദ്ദേശങ്ങളും നിക്ഷേപകന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകൾ ആണ് നാഷണൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചും ( NSE) ബോംബെ സ്റ്റോക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചും (BSE). ഓഹരി വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ  മുകളിൽ പറഞ്ഞ സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകളിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അതിലൂടെ അവരുടെ ഓഹരികൾ പൊതു ജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും ലഭ്യമാവുകയും ചെയ്യുന്നു.  ചില കമ്പനികൾ ഈ രണ്ടു എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമ്പോൾ ചില കമ്പനികൾ ഏതെങ്കിലും ഒന്നിൽ മാത്രമാവും ലിസ്റ്റ് ചെയ്യപ്പെടുന്നത്.  ഇതിൽ ഒരു എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ ഷെയറുകൾ ആ എക്സ്ചേഞ്ചിൽ മാത്രമല്ല, രണ്ടാമത്തെ എക്സ്ചേഞ്ചിലും  നമുക്ക് വിൽക്കാൻ സാധിക്കും. 

 എന്തിനാണ് നമ്മൾ ഓഹരികൾ വാങ്ങുന്നത്? 

പ്രധാനമായും രണ്ടു ഗുണങ്ങളാണ് ഓഹരി വാങ്ങുന്നത് വഴി ഷെയർ ഹോൾഡറിന് ലഭിക്കുന്നത്

 ഓഹരിവില ഉയരുമ്പോൾ ഉണ്ടാകുന്ന ലാഭം 

കമ്പനി നൽകുന്ന ഡിവിഡൻറ്

ആരാണ് സ്റ്റോക്ക് ബ്രോക്കർ? 

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് ബ്രോക്കർമാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്.   ആദ്യമായി ഒരു കമ്പനി ഷെയറുകൾ പുറത്തിറക്കുമ്പോൾ (IPO) അത് നമുക്ക് കമ്പനിയിൽ നിന്ന് (മർച്ചന്റ് ബാങ്കർ വഴി) നേരിട്ട് വാങ്ങാമെങ്കിലും പിന്നീട് അത് വിൽക്കുകയും വാങ്ങുകയും ചെയ്യണമെങ്കിൽ ബ്രോക്കർ വഴി മാത്രമേ സാധിക്കൂ.  ഓഹരി വിപണിയിലൂടെ ഇടപാടുകൾ നടത്താൻ നമ്മൾ ഒരു ഡെപ്പോസിറ്ററിയിൽ (NSDL / CDSL )  ഡീമാറ്റ് അക്കൗണ്ടും ബ്രോക്കറുടെ അടുത്ത് ട്രേഡിങ്ങ് അക്കൗണ്ടും തുടങ്ങേണ്ടതുണ്ട്.  ഇത് രണ്ടും തുടങ്ങാനും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനും  ബ്രോക്കർ നമ്മെ സഹായിക്കുന്നു. 

 സെൻസെക്സ് നിഫ്റ്റി എന്നിവ എന്താണ്?  

സെൻസെക്‌സും  നിഫ്റ്റിയും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളാണ്.   ഓഹരിവിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കാണ് സ്റ്റോക്ക് മാർക്കറ്റ് സൂചിക.   ബോംബെ സ്റ്റോക്ക് എക്ഷ്ചേഞ്ചിന്റെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (free-float Market Capitalization) അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയാണ് നിഫ്റ്റി.  അൻപത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി മൂല്യം കണക്കാക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് ഷെയറുകളുടെ വില മാത്രമെടുത്താണ് സെൻസെക്‌സും നിഫ്റ്റിയും കണക്കു കൂട്ടുന്നതെങ്കിലും ഈ ഇൻഡെക്സുകളിൽ  ഉണ്ടാവുന്ന ചലനങ്ങൾ മൊത്തം ഓഹരി വിപണിയുടെ ചലനങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.ഇതുപോലെയുള്ള ഒരുപാട് സെക്ടർ വൈസ് ഇൻഡെക്സുകൾ വേറെയും ഉണ്ട്.


[courtesy: soujanya oharipadanam group ]

എന്താണ് 'ഓഹരി'? ഓഹരി നിക്ഷേപത്തിന്റെ നേട്ടം എന്താണ് ?

ഓഹരികളുടെ ലോകത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും അടിസ്ഥാനപരമായി അറിയാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.

ഒരു കമ്പനിയുടെ മൂലധനത്തിനെ ചെറിയ ചെറിയ യൂണിറ്റുകളായി തിരിച്ചിട്ടുണ്ട്. അത്തരം ചെറിയ യൂണിറ്റുകളാണ് 'ഓഹരി'. സാധാരണ ഒരു യൂണിറ്റിന്റെ വില 10 രൂപയായിരിക്കും. കമ്പനിയുടെ ഉടമസ്ഥാവകാശം പ്രതിനിധാനം ചെയ്യുന്നതാണ് 'മൂലധനം'. അതുകൊണ്ട് തന്നെ ഓഹരി ഉടമകളെല്ലാം കമ്പനിയുടെ 'ഉടമസ്ഥരാണ്'.

ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതോടെ ഒരാള്‍ ആ കമ്പനിയുടെ ബിസിനസ്സില്‍  പങ്കാളിയാകുകയാണ്.

ഓഹരി ഉടമയ്ക്ക് രണ്ട് പ്രധാന സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഒന്ന്: ലാഭത്തിന്റെ വിഹിതം കിട്ടും. 

അതാണ് 'ഡിവിഡന്റ്'. ഒപ്പം ഓഹരി വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ വിറ്റാല്‍ 'മൂലധനവര്‍ദ്ധനവും' കിട്ടും. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന് ആദായനികുതി ആനുകൂല്യവും കിട്ടും.

ഇതിന് പുറമേ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാനും നിര്‍ണ്ണായക തീരുമാനങ്ങളില്‍ 'വോട്ട്' രേഖപ്പെടുത്താനും അവകാശമുണ്ട്. ഒരു ഓഹരി എടുത്തയാളിനും ഈ അവകാശങ്ങളെല്ലാം കിട്ടും.

എന്താണ് ഈ 'സെന്‍സെക്‌സും', 'നിഫ്റ്റിയും'?

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബി. എസ്. ഇ.), നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍. എസ്.ഇ.).

ഇതില്‍ ബി. എസ്. ഇ.യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വിവിധ മേഖലകളിലെ മുപ്പത് ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള ഓഹരി സൂചികയാണ് 'സെന്‍സെക്‌സ്  സെന്‍സിറ്റീവ് ഇന്‍ഡക്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ് 'സെന്‍സെക്‌സ്'!

അതുപോലെ എന്‍. എസ്. ഇ. യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അമ്പത് ഓഹരികളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള ഓഹരി സൂചികയാണ് 'നിഫ്റ്റി'. 'എന്‍. എസ്. ഇ. ഫിഫ്റ്റി' എന്നതിന്റെ ചുരുക്കമാണ് 'നിഫ്റ്റി'.

അപ്പോള്‍ 'സെന്‍സെക്‌സും', 'നിഫ്റ്റിയും' കുറഞ്ഞാല്‍ ഓഹരികളുടെ വില എല്ലാം കുറയില്ല അല്ലേ?

ഇല്ല. 'സെന്‍സെക്‌സും', 'നിഫ്റ്റിയും' നന്നായി കുറഞ്ഞാലും ചില കമ്പനികളുടെ ഓഹരിയുടെ വില കൂടി എന്നിരിക്കും. ഓഹരികളുടെ വിലയുടെ ഉയര്‍ച്ചയേയും താഴ്ചയേയും കുറിച്ച് പൊതുവിലുള്ള ഒരു സൂചകം മാത്രമാണ് 'സെന്‍സെക്‌സും', നിഫ്റ്റിയും'.

നമ്മള്‍ വാങ്ങിയ ഓഹരികള്‍ വില്‍ക്കാന്‍ കഴിയാതെ വരുമോ?

ഓഹരി വിലയില്‍ വ്യത്യാസം ഉണ്ടാകും എന്നതല്ലാതെ 'വാങ്ങാന്‍ അല്ലെങ്കില്‍ വില്‍ക്കാന്‍' ആളില്ലാത്ത അവസ്ഥ സാധാരണ ഉണ്ടാകാറില്ല.

 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (B.S.E) ഉം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(N.S.E.) ഉം ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചകൾ ആണ്.

NSE യിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനത്തിൽ തെരെഞ്ഞെടുത്തിട്ടുള്ള 50 കമ്പനികളുടെ ഇൻഡക്സ് നെ ആണ് നിഫ്റ്റി എന്നു വിളിക്കുന്നത്

ബി.എസ്.ഈ യിലേത് സെൻസെക്‌സ് എന്നും വിളിക്കുന്നു.ഇത് 30 കമ്പനികളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയത് ആണ്.

സെബി (securities exchange board of india) എന്നത് സെക്യൂരിറ്റി മാർക്കറ്റ് കളെ നിയന്ത്രിക്കുന്ന  ഏജൻസിയും.

Friday 3 September 2021

എന്താണ് മാർജിൻ?

 SEBI യുടെ പുതിയ പീക്ക് മാർജിൻ റൂൾസിനെക്കുറിച്ച് പല കഥകളും പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ലഭ്യമായ വിവരങ്ങൾ വെച്ച് കൊണ്ട് ഇത് എങ്ങനെയാണെന്ന് വിലയിരുത്താൻ ശ്രമിക്കുകയാണ് ഇവിടെ .

എന്താണ് മാർജിൻ?

സ്റ്റോക്കുകൾ ട്രേഡ് ചെയ്യാൻ ( ഒരു Buy or Sell പൊസിഷൻ എടുക്കാൻ ) ആവശ്യമായ തുകയാണ് മാർജിൻ. സ്റ്റോക്ക് ഡെലിവറി  എടുക്കാൻ സാധാരണയായി സ്റ്റോക്കിൻ്റെ മുഴുവൻ തുകയും മാർജിൻ ആയി മുൻകൂർ (upfront) നൽകണം. അത്രയും തുക ട്രേഡിങ്ങ് അക്കൗണ്ടിൽ വേണം എന്നർത്ഥം. എന്നാൽ ഇൻട്രാ ഡേ, ഡെറിവേറ്റീവ് ട്രേഡുകൾക്ക്  കുറഞ്ഞ തുക മാത്രം മുൻകൂർ മാർജിൻ ആയി നൽകിയാൽ മതി. ബാക്കി മാർജിൻ ബ്രോക്കർ നമുക്ക് കടമായി (Leverage) നൽകും.  ഉദാഹരണമായി ബ്രോക്കർ 5x ലിവറേജ് തരുന്നുണ്ടെങ്കിൽ ഒരു അൻപതിനായിരം രൂപയുടെ ട്രേഡ് നടത്താൻ 10,000 രൂപ  ട്രേഡിങ്ങ് അക്കാണ്ടിൽ മതി. ബാക്കി 40, 000 രൂപ ബ്രോക്കർ ലിവറേജ് നൽകുന്നു.

എന്താണ് പീക്ക് മാർജിൻ?

നമ്മൾക്കു വേണ്ടി ഒരു ട്രേഡ് നടത്താൻ  ബ്രോക്കർ ക്ലിയറിങ്ങ് ഹൗസിൽ അടക്കേണ്ട മിനിമം തുക അഥവാ ക്ലയൻറിൻ്റെ കയ്യിൽ നിന്ന് ബ്രോക്കർ മുൻകൂർ ആയി വാങ്ങേണ്ട മിനിമം മാർജിനെ (VaR + ELM) യാണ് പീക്ക് മാർജിൻ എന്ന് പറയുന്നത്. ഇതിൽ VaR സ്റ്റോക്കിൻ്റെ വൊളാട്ടിലിറ്റി അനുസരിച്ച് വ്യത്യാസപ്പെടുന്നതും ELM അധികമായി നൽകേണ്ട നിശ്ചിത തുകയുമാണ്. ഇതിന് പുറമെ ചില ഷെയറുകൾക്ക് എക്സ്ചേഞ്ച് അഡീഷണലായി അഡ് ഹോക് മാർജിനും ഈടാക്കാം.     നമ്മൾ ഒരു ട്രേഡ് നടത്തുമ്പോൾ ഈ തുക എക്സ്ചേഞ്ചിൻ്റെ ക്ലിയറിങ്ങ് കോർപറേഷൻ ബ്രോക്കറിൽ നിന്ന് ഈടാക്കും. എന്നാൽ ഈ തുക മുഴുവനായും ബ്രോക്കർ നമ്മളിൽ നിന്ന് ഈടാക്കണമെന്ന് നിയമമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പല ബ്രോക്കേഴ്സും പല രീതിയിൽ ലിവറേജ് നൽകി വന്നിരുന്നു. കഴിഞ്ഞ വർഷം വന്ന SEBI നിയമപ്രകാരം ഡിസംബർ 2020 മുതൽ ഈ മിനിമം മാർജിൻ്റെ 25 ശതമാനം ക്യാഷ് ആയി എല്ലാ ബ്രോക്കർമാരും ഈടാക്കിത്തുടങ്ങി. ഇത് 2021 മാർച്ചിൽ 50% ആയും ജൂണിൽ 75 % ആയും സെപ്ത മ്പർ 1 മുതൽ 100 % ആയും ഉയർത്തി. അതായത് 2021 സെപ്തമ്പർ 1 മുതൽ എല്ലാ ബ്രോക്കർമാരും ഈ മിനിമം തുക അവരുടെ ക്ലയൻ്റ്സിൻ്റെ കയ്യിൽ നിന്നും നിർബന്ധമായി ഈടാക്കേണ്ടി വന്നിരിക്കുകയാണ്.  ഇത് പ്രകാരം ഇൻട്രാ ഡേ ട്രേഡിന് ബ്രോക്കർ ഇനി മുതൽ മിനിമം 20% അപ് ഫ്രണ്ട് ആയി വാങ്ങിയിരിക്കണം. എന്ന് പറഞ്ഞാൽ, എല്ലാ ബ്രോക്കർമാരും നൽകുന്ന ലിവറേജ് ഇനി മുതൽ 5x ഓ അതിൽ താഴെയോ  മാത്രമായി ചുരുങ്ങും എന്നർത്ഥം. അല്ലാതെ ലിവറേജ് പൂർണ്ണമായും ഇല്ലാതായി എന്ന വാദം ശരിയല്ല.

ഇത് കൂടാതെ ഓരോ ദിവസത്തിൻ്റെയും അവസാനമാണ് ഇതുവരെ മാർജിൻ കണക്കാക്കിയിരുന്നതെങ്കിൽ ഇനി മുതൽ ഒരു ദിവസം നാല് തവണ റാൻഡം ആയി മാർജിൻ  ചെക്ക് ചെയ്യുകയും അതിൽ ഏറ്റവും കൂടുതലുള്ള മാർജിൻ പീക്ക് മാർജിൻ ആയി കണക്കാക്കുകയും ചെയ്യും. അതിൽ കുറഞ്ഞാൽ ബ്രോക്കർ വലിയ പെനാൽട്ടി നൽകേണ്ടി വരും. സ്വാഭാവികമായും മാർജിൻ കുറഞ്ഞാൽ ബ്രോക്കർ നമ്മുടെ കയ്യിൽ നിന്നും പെനാൽട്ടി ഈടാക്കുകയും ചെയ്യും.  ട്രേഡിങ്ങ് സമയത്തിൻ്റെ അവസാനം മാർജിൻ കണക്കാക്കുന്ന പഴയ രീതി അങ്ങനെ അവസാനിക്കുകയും ആവശ്യമായ മാർജിൻ മുൻകൂർ ആയി ബ്രോക്കർ കലക്ട് ചെയ്യുകയും ചെയ്യുന്നു.  അത് കൊണ്ട് തന്നെ ഇനി മുതൽ 5x ൽ താഴെ  ലിവറേജ് മാത്രമെ ബ്രോക്കർമാരിൽ നിന്ന് ലഭ്യമാവൂ. 

അതേ പോലെ ഫൂച്ചർസ് ആൻഡ് ഓപ്ഷൻസ്, കറൻസി, കമ്മോഡിറ്റി എന്നിവയിൽ NRML മാർജിൻ മുഴുവനായും (1x ലിവറേജ് ) പേ ചെയ്യണം.  ഇവിടെയും മാർജിൻ ഇല്ലാതായി ട്രേഡ് വാല്യു മുഴുവൻ കൊടുക്കണമെന്ന് പറയുന്ന വാർത്തകളും സത്യമല്ല.

ഇന്ന് വാങ്ങി നാളെ വിൽക്കുക (BTST) സംവിധാനം ഇനി സാധിക്കില്ല എന്ന വാർത്തയും ശരിയല്ല. ട്രേഡ് നടത്തി രണ്ടാം ദിവസം പേ ചെയ്യുന്ന T+2 സംവിധാനത്തിൽ  BTST ചെയ്യാനാവില്ല. എന്നാൽ  ഏർളി പേ ഇൻ ചെയ്യുന്ന ബ്രോക്കർമാരുടെ അടുത്ത് ഇനിയും BTST ലഭ്യമായിരിക്കും. 

ഡീമാറ്റിലുള്ള ഷെയർ വിൽക്കാൻ അക്കൗണ്ടിൽ  അധിക മാർജിൻ ഒന്നും വേണ്ട. എന്നാൽ BTST ചെയ്യുമ്പോൾ വാങ്ങുന്ന വിലയുടെയും വിൽക്കുന്ന വിലയുടെയും 20% മാർജിൻ ആയി അക്കൗണ്ടിൽ വേണ്ടി വരും.  ഡെലിവറി ട്രേഡുകളിൽ വിറ്റ വിലയുടെ 80 % മാത്രമെ അന്ന് പുതിയ ട്രേഡ് നടത്താൻ ലഭിക്കൂ എന്ന നിബന്ധന തുടരും.

പുതിയ പരിഷ്കാരങ്ങൾ തുടക്കത്തിൽ ഇൻട്രാ ഡേ ട്രേഡിങ്ങ് വോളിയം കുറയാൻ കാരണമായേക്കാമെങ്കിലും ഭാവിയിൽ സ്പെകുലേഷൻ നിയന്ത്രിതമാകുന്നതോടെ ഷെയറുകളുടെ വില മാനിപുലേറ്റ് ചെയ്യപ്പെടാനുള്ള സാധ്യത കുറയുകയും അത് നിക്ഷേപകർക്ക് ഗുണകരമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tuesday 31 August 2021

ലോകത്തിലെ ഏറ്റവും അധികം ടേണോവർ ഉള്ള അഞ്ചു കമ്പനികളിൽ മൂന്നെണ്ണം ചൈനയിൽ നിന്നാണ്. ?

 സിനോപെക്‌ എന്ന പെട്രോളിയം കമ്പനി,ചൈന ഗ്രിഡ് എന്ന ഇലക്ട്രിസിറ്റി  ഡിസ്ട്രിബൂഷൻ കമ്പനി, ചൈന നാഷണൽ പെട്രോളിയം കമ്പനി എന്ന പെട്രോളിയം ഡിസ്ട്രിബൂഷൻ കമ്പനി. 

വാൾമാർട് കഴിഞ്ഞാൽ ഈ മൂന്നു കമ്പനികൾക്കാണ്  2020 യിൽ ബിസിനസ് ടേണോവർ ഏറ്റവും കൂടുതലുള്ളതായി  ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.. 

ഇനി ശ്രദ്ധിക്കുക - ഈ മൂന്നു കമ്പനികളും ചൈനീസ് ഗവണ്മെന്റ് ഉടമസ്ഥതയിൽ ഉള്ളവ ആണ്. നമ്മുടെ ഓ എൻ ജി സിയും ബി പി സി എല്ലും ഒക്കെ പോലത്തെ കമ്പനികളെ ഗവണ്മെന്റ് നടത്താൻ പറ്റാണ്ടായി, ലാഭം ഉണ്ടാക്കാൻ ആയി സൗകര്യമേഖലക്കു തീറെഴുതുമ്പോൾ ചൈനീസ് ഗവണ്മെന്റ് കമ്പനികൾ ലോകോത്തരം ആയി മാറുന്നു. ഇത് വെറും മൂന്നു കമ്പനികളുടെ കഥ അല്ല. 

ഫോർബ്‌സ് ലിസ്റ്റിലെ ഏറ്റവും വലിയ  ആഗോള തലത്തിലുള്ള 500 കമ്പനികളിൽ 117 എണ്ണം ചൈനീസ്ആണ്  അവയിൽ 91 എണ്ണം ഗവണ്മെന്റ് ഉടമസ്ഥതയിൽ (SOE) കൾ ആണ്. 

ഇതേ ഫോബ്‌സ് 500  ലിസ്റ്റിൽ അമേരിക്കയിൽ നിന്നുള്ള 121 കമ്പനികൾ ഉണ്ടെങ്കിലും അവയൊന്നുപോലും  സർക്കാർ ഉടമസ്ഥതയിലുള്ളതല്ല. 

ചൈനീസ് SOE കളുടെ കഴിഞ്ഞ വർഷത്തെ മൊത്ത വരുമാനം 63 ട്രില്യൺ യുവാൻ ($ 9.74 ട്രില്യൺ) ആയിരുന്നു . ഇന്ത്യയുടെ മൊത്തം ജി ഡി പിയുടെ മൂന്നിരട്ടിയിൽ അധികം. അവ ഉണ്ടാക്കിയ ലാഭം പോലും 5 ട്രില്യൺ ഡോളറിൽ കൂടുതൽ അഥവ ചൈനയുടെ അതെ ജനസംഖ്യ ഉള്ള ഇന്ത്യയുടെ ജി ഡി പിയേക്കാൾ അധികം ആണ്.  

എങ്ങനെ ആണ് ചൈനയിലെ ഗവണ്മെന്റ് കമ്പനികൾ എല്ലാം ലോകോത്തരവും ക്യാപിറ്റലിസ്റ് കമ്പനികളോട് മത്സരിച്ചു വളരാൻ സാധിക്കുന്നതും അതെ സമയം ഇന്ത്യൻ ഗവണ്മെന്റ് കമ്പനികൾ എല്ലാം നഷ്ടത്തിൽ ആകുകയോ അല്ലെങ്കിൽ ലാഭം കുറയുകയോ ചെയ്യുന്നത് മൂലം ഗവണ്മെന്റ് വിറ്റൊഴിവാക്കുക എന്ന പരിപാടിയിലേക്ക് മാറുന്നത് ? 

ലോകത്തിലുള്ള മൊത്തം എക്സ്പ്രസ്സ് റയിൽവെയുടെ 75 ശതമാനവും ചൈനയിൽ ആണ് - ഏറ്റവും അധികം സ്പീഡിൽ 600 കിലോമീറ്ററിൽ അധികം മണിക്കൂറിൽ ഓടുന്നതടക്കം - ഇവയെല്ലാം ഉണ്ടാക്കിയതും നടത്തുന്നതും ഗവണ്മെന്റ് കമ്പനികൾ ആണ്.  അതായത് ഈ പെട്രോൾ കുഴിച്ചെടുക്കുന്ന പരിപാടി മാത്രം  അല്ല ചൈനീസ് ഗവണ്മെന്റ് കമ്പനികൾ ചെയ്യുന്നത്. 

പണ്ട് ചൈന മൊത്തം കോപ്പി അടി ആണെന്ന് പറയുമായിരുന്നു. 

ലോകത്തു മുഴുവൻ ഉള്ള 5 ജി നെറ്വർക്കിന്റെ 75 ശതമാനവും ഈ ചൈനീസ് ഗവൺമെന്റ് കമ്പനികളുടേത് ആണ്. - നമ്മുടെ ബി എസ് എൻ എൽ ലോകത്തിലെ ഏറ്റവും മോശം നെറ്വർക്കുകൾ ആകുമ്പോൾ ചൈനീസ് ടെലികോം കമ്പനികളെ ആണ് യൂറോപ്യൻ കമ്പനികൾ കോപ്പി അടിക്കാൻ ശ്രമിക്കുന്നത്. 

സെഡ് ടി ഇ എന്ന ഗവണ്മെന്റ് ടെലികോം നെറ്റ്‌വർക്ക്  കമ്പനി  ആണ് ലോകത്തു രജിസ്റ്റർ ചെയ്യുന്ന ടെലികോം ടെക്നോളജി പേറ്റന്റുകളിൽ മൂന്നിലൊന്നും രജിസ്റ്റർ ചെയ്യുന്നത്

അതായത് കോപ്പി ആണ്, സബ് സ്റ്റാൻഡേർഡ് ആണ് എന്നൊന്നും പറയുന്നതിലും കഥ ഇല്ലാണ്ടായി. 

ലോകം മുഴുവൻ ഉള്ള എക്കൊണോമികളും ചുരുങ്ങിയ കഴിഞ്ഞ വർഷവും (2020 ) ചൈനീസ് സ്റ്റേറ്റ് കമ്പനികളുടെ ബിസിനസ്  2 ശതമാനം വളർന്നു. 

ചൈന ക്യാപിറ്റലിസം ആണ് - കമ്മ്യുണിസം ഒക്കെ ഉപേക്ഷിച്ചു എന്നൊക്കെ ചില ശുദ്ധന്മാരും 'ആഗോള സാമ്പത്തിക വിദദഗ്‌ദരും' തള്ളുന്നത് കേൾക്കാം.

മനുഷ്യന്റെ അധ്വാനം ആണ് ഭൂമിയിൽ കാണുന്നതെല്ലാം - ആ അധ്വാനത്തിന്റെ ഫലവും മിച്ചമൂല്യവും  മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടത് ആണ് അല്ലാതെ നാലും മൂന്നും ഏഴു മുതലാളികൾക്കല്ല എന്നതാണ് കമ്യുണിസത്തിന്റെ അന്തസത്ത.

അത് വെറുതെ പറയുക മാത്രമല്ല, അല്ലെങ്കിൽ അങ്ങനെയൊക്കെയുള്ള  നാടകവും പാട്ടും പാടി നടക്കുകയല്ല പകരം  നടപ്പിലാക്കുക ആണ് ചൈന ചെയ്യുന്നത്- ഭൂമിയിൽ ഉള്ള മൊത്തം മനുഷ്യരുടെ 20 ശതമാനത്തിനു ഉപകാരപ്പെടുന്ന രീതിയിൽ നടപ്പിലാക്കുക ആണ്. 

ഗവണ്മെന്റിന്റെ കടമ കമ്പനി നടത്തുക അല്ല, ഉത്പാദനക്ഷമത വർധിപ്പിക്കാൻ എല്ലാം പ്രൈവറ്റൈസ് ചെയ്യണം എന്നും തള്ളുന്നത് കേൾക്കാം- അതുകൊണ്ട് നിർമല സീതാരാമൻ ചെയുന്നത് ഒക്കെ ഭയങ്കര സംഭവം ആണെന്ന് ആണ് പറയുന്നത്. 

അവർ സീതാരാമൻജിക്കു ഷെൻജിനിലേക്കോ ഷാങ്ഹായിലേക്കോ ഒന്ന് പോയി വരാനുള്ള  ടികെറ്റ് എടുത്തുകൊടുത്താൽ അവരുടെ കുട്ടികൾക്ക് ഗുണമുണ്ടായേനെ.

01-09-2021 മുതൽ പുതിയ മാർജിൻ നിയമങ്ങൾ [Stock market ]

സെബി മാർജിൻ നിയമങ്ങൾ സാധാരണക്കാരന്റെ ഭാഷയിൽ വിശദീകരിക്കുന്നു

 സെബി മാർജിൻ, ട്രേഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ മാറ്റിയിട്ടുണ്ട്.

 1) ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇപ്പോൾ മുതൽ മുൻകൂർ മാർജിൻ ആവശ്യമാണ്.

 ഉദാ: നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ റിലയൻസ് ഓഹരികൾ വാങ്ങണമെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ 20k രൂപ പണമായും ബാക്കി പണം 2 ദിവസത്തിനുള്ളിൽ അടയ്ക്കേണ്ടതുമാണ് ...

പ്രധാന മാറ്റം നിങ്ങളുടെ ഹോൾഡിങ്ങിൽ നിന്ന് 1 ലക്ഷം രൂപയുടെ റിലയൻസ് ഓഹരികൾ വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ കുറഞ്ഞത് 20k രൂപ ഉണ്ടായിരിക്കണം.  പരാജയപ്പെട്ടാൽ പിഴ ഈടാക്കും.

 Care ശ്രദ്ധാപൂർവ്വം വായിക്കുക ... ഹോൾഡിംഗിൽ നിന്ന് വിൽക്കുന്നതിന് പണത്തിന്റെ മുൻ‌നിര മാർജിൻ ആവശ്യമാണ് (Var+ELM).

 ആവശ്യമായ അധിക മാർജിനായി നിങ്ങൾക്ക് അധിക പണം സൂക്ഷിക്കാം അല്ലെങ്കിൽ മറ്റ് ഹോൾഡിംഗുകൾ പണയം വയ്ക്കാം.

 2) ഇന്ന് വാങ്ങിയ ഓഹരികൾ നാളെ വിൽക്കാൻ കഴിയില്ല.

 പ്രത്യാഘാതങ്ങൾ: BTST അടച്ചു

 ഉദാ, നിങ്ങൾ തിങ്കളാഴ്ച റിലയൻസ് വാങ്ങി.  ഷെയറുകളുടെ ഡെലിവറി ലഭിച്ചതിനുശേഷം മാത്രമേ നിങ്ങൾക്ക് ആ ഓഹരികൾ വിൽക്കാൻ കഴിയൂ.  ടി+2 നിങ്ങൾക്ക് ബുധനാഴ്ച വിൽക്കാൻ കഴിയും.

 നിങ്ങളുടെ ഡിപിയിൽ ലഭിച്ചതിന് ശേഷം മാത്രമേ നിങ്ങൾക്ക് ഷെയറുകൾ വിൽക്കാൻ കഴിയൂ/ഷെയറുകൾ ഡെലിവറി ലഭിച്ചതിനു ശേഷം മാത്രം.

 3) ഡെലിവറിയിൽ നിന്ന് ഇന്ന് വിറ്റ ഓഹരികൾ ..... ഇന്ന് പുതിയ ട്രേഡുകൾക്ക് ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല.  അടുത്ത ദിവസം പുതിയ ട്രേഡുകൾക്ക് നിങ്ങൾക്ക് ഫണ്ട് ഉപയോഗിക്കാം.

 ഉദാ: Re നിങ്ങൾ ഇന്ന് 100,000 രൂപയുടെ റിലയൻസ് ഓഹരികൾ വിറ്റു.

 മറ്റ് കമ്പനികളുടെ പുതിയ ഓഹരികൾ വാങ്ങാൻ നിങ്ങൾക്ക് ഈ പണം ഉപയോഗിക്കാൻ കഴിയില്ല.

 കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ ഇപ്പോൾ ഓപ്ഷനുകളിലും ഫ്യൂച്ചർ നിയമങ്ങളിലും മാറ്റങ്ങളൊന്നുമില്ല.

 എ

Wednesday 9 June 2021

മലയാളിയുടെ സ്വന്തം ഡിസ്‌കൗണ്ട് ബ്രോക്കർ !!

 ALGO ഇനി മുതൽ ട്രേഡ് സെറ്റ് ചെയ്ത വച്ചിട് കിടന്നു ഉറങ്ങാം

Sunday 6 June 2021

What is Leverage Trading ?

 നാൽപതു ലക്ഷത്തിന് മുകളിൽ ഉഭഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ ആയ സെറോധയുടെ ഉടമ നിതിൻ കമ്മത് ഒരിക്കൽ പറഞ്ഞു അവരുടെ കീഴിൽ ട്രേഡ് ചെയ്യുന്നവരിൽ 99% പേരും പൈസ നഷ്ടപെടുത്തുന്നവരാണെന്ന് . അവരുടെ "60 day challenge " ൽ വെറും ഒരു ശതമാനത്തിൽ താഴെ പേരെ ജയിക്കുന്നുള്ളു എന്ന്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്  "Taking excessive leverage ".

സ്റ്റോക്ക് മാർക്കറ്റ് ആയാലും ക്രിപ്റ്റോ ആയാലും തുടക്കക്കാരെ  പ്രലോഭിപ്പിക്കുന്നതും ഒടുവിൽ നഷ്ടത്തിലാക്കി എല്ലാം നിർത്തി പോവുന്ന അവസ്ഥയിലേക്കു വരെ എത്തിക്കുന്ന ഒന്നാണ് leveraged ട്രേഡിങ്ങ് .

എന്താണ് ലെവെറേജ്? 

നമ്മുടെ പൈസയും കടം വാങ്ങിയ പൈസയും തമ്മിലുള്ള അനുപാതം ആണ് ലെവെറേജ്. അതായത് നമ്മുടെ കയ്യിലുള്ള ഒരു ലക്ഷം രൂപയും ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയും കൊണ്ട് ഒരു ബിസിനസ് തുടങ്ങിയാൽ ആ ബിസിനസ്സിന്റെ debt equity ratio എന്ന് പറയുന്നത് 1 ആണ്, കടം കൂടുകയും ബിസിനസ് വിചാരിച്ച പോലെ വരുമാനം ഉണ്ടാക്കുന്നുമില്ലേൽ ബിസിനസ് കൂടുതൽ പ്രതിസന്ധികളിലേക്കെത്തുന്നു കാരണം നമ്മുടെ പൈസ പോയാൽ പോട്ടെന്നു വെക്കാം പക്ഷെ കടം വാങ്ങിയ പൈസ തിരിച്ചു കൊടുത്തേ മതിയാവു ഇതുപോലെ തന്നെ ആണ് ട്രേഡിങ്ങ്ഉം .

SPOT trading/Cash market  :  ഇപ്പോൾ ബിറ്കോയിൻറെ വില 100 രൂപ ആണെങ്കിൽ നമ്മൾ നൂറു രൂപ കൊടുത്തു വാങ്ങിയാൽ അതാണ് ക്യാഷ് മാർക്കറ്റ് അല്ലേൽ സ്പോട്. ഇവിടെ നമുക് വാങ്ങിയ ബിറ്കോയിൻ എത്ര കാലം വേണേലും കയ്യിൽ വെക്കാം നാളെ വില 200 അയാൾ നമുക്ക് 100 % ലാഭം ആയി ഇനീപ്പോ 0 ആയാലേ നമ്മുടെ പൈസ മുഴുവൻ പോവുകയുള്ളു. 

ഒട്ടുമിക്ക ട്രേഡിങ്ങ് കമ്പനികളും ധാരാളം ലെവെറേജ് തരാറുണ്ട് അത് തന്നെ ആണ് അവർ പ്രധാനമായും പരസ്യം ചെയ്യുന്നതും അവരുടെ വരുമാന മാർഗവും. ഉദാഹരണത്തിന് Binance  ഇൽ നമുക്ക് ബിറ്കോയിൻ 125X ലെവെറേജ് വരെ കിട്ടും. അതായത് വെറും 480$ ഉണ്ടേൽ 60,000 $ വിലയുള്ള ബിറ്കോയിൻ വാങ്ങാം (Futures)

തമ്മിൽ ഉള്ള വെത്യാസം - ഒരേ സമയം  നിമിഷനേരം കൊണ്ട് ഇരട്ടിലാഭവും മുഴുവൻ പൈസയും പോവുന്ന ഒരു കളിയാണിത്. 10X ലെവേരെജ് എന്നുവെച്ചാൽ കയ്യിലുള്ള സാധനത്തിന്റെ വിലയുടെ 10% മാത്രമേ നമ്മുടെ പൈസ ഉള്ളു എന്നാണ് ബാക്കി 90% കടം വാങ്ങിയ പണം ആണ് (ബ്രോക്കറുടേത്) ബ്രോക്കർ തന്റെ പണത്തിന്മേൽ ഒട്ടും റിസ്ക് എടുക്കാത്തതിനാൽ നമ്മൾ വാങ്ങിയ ബിറ്കോയിൻറെ വില 10% കുറഞ്ഞാൽ സ്വയം വിറ്റ് ബ്രോക്കറുടെ പൈസ എടുക്കും അതുകൊണ്ട് നമ്മുടെ പൈസ മുഴുവൻ പോവും.ഇനി 10% കൂടിയാലോ നമ്മുടെ പൈസ ഇരട്ടിയാവുകയും ചെയ്യുന്നു.

5x  ലെവെറേജ്  :- ബിറ്കോയിൻ 20% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 20%കുറഞ്ഞാൽ  100% നഷ്ടം.

10x  ലെവെറേജ്  :- ബിറ്കോയിൻ 10% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 10%കുറഞ്ഞാൽ  100% നഷ്ടം.

50x  ലെവെറേജ്  :- ബിറ്കോയിൻ 2% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 2%കുറഞ്ഞാൽ  100% നഷ്ടം.

ഇതിൽ ബ്രോക്കറിനെന്താണ് ലാഭം :- ട്രേഡിങ്ങ് ഫീ 1% ആണെന്ന് വിചാരിക്കുക നമ്മൾ നമ്മുടെ കയ്യിലുള്ള 100 രൂപ കൊണ്ട് ട്രേഡ് ചെയ്താൽ ബ്രോക്കറിന് ഒരു രൂപയെ കമ്മീഷൻ കിട്ടു പകരം 100 രൂപയുടെ കൂടെ 900  തന്നാൽ 1000 രൂപയുടെ 1% 10 രൂപ ബ്രോക്കറിന് കിട്ടുന്നു. ഇവിടെ മനസിലാക്കേണ്ടത് നമുക് ലാഭവും നഷ്ടവും ഉണ്ടാവും പക്ഷെ ബ്രോക്കറിന് എന്നും ലാഭം മാത്രമേ ഉണ്ടാവു.  

താഴെ കാണുന്ന ഫോട്ടോ ശ്രദ്ധിക്കുക :- 

കൈയിൽ ള്ള പൈസ 718$ ലെവെറേജ് 5X 

5X ലെവേറേജിൽ വാങ്ങിക്കാൻ പറ്റുന്ന ETH QTY 1 .968. അതായത് മാർക്കറ്റിൽ 3581$ വിലയുള്ള സാധനം ഞാൻ 718$ വെച്ചു വാങ്ങുന്നു (1820 *1 .968 =3581) 

Scenario  1 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കൂടി 2184 ആയാൽ നമ്മുടെ പൈസ ഇരട്ടി ആവുന്നു.

Scenario  2 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കുറഞ് 1456 ആയാൽ ബ്രോക്കർ സാധനം വിറ്റ് അയാളുടെ 80% പൈസ എടുക്കുന്നു നമ്മുടെ പൈസ മുഴുവൻ പോകുന്നു, ശുഭം. 

പോസ്റ്റിന്റെ ഉദ്ദേശം ലെവെറേജ് ട്രേഡിങ്ങ് നിരുത്സാഹപെടുത്തൽ അല്ല.

["Too much of Leverage is a double edged sword, That cuts sharper when it moves against you"]

Sunday 7 March 2021

നിഫ്റ്റിബേങ്ക്, നിഫ്റ്റി സ്പെഷ്യൽ സ്ട്രാറ്റജി വൺഡേ വർക് ഷോപ്പ് ക്ളാസ് !!

അടുത്ത ശനിയാഴ്ച മാർച്ച് 13 ന് കർണാടക യിലെ ഷിമോഗ ജില്ലയിലും ,ഞായറാഴ്ച മാർച്ച് 14 ന് കർണാടക യിലെ തന്നെ ചിക്കമംഗളൂരു ജില്ലയിലും  നിഫ്റ്റിബേങ്ക്, നിഫ്റ്റി സ്പെഷ്യൽ സ്ട്രാറ്റജി വൺഡേ വർക് ഷോപ്പ്  ക്ളാസ് നടക്കുന്നതിനാൽ ഈ ദിവസം കേരളത്തിൽ പ്രശസ്ത ട്രേഡിംഗ് കോച്ച് ശ്രീ സുനീർ കോഴിക്കോട് ൻ്റെ ക്ളാസ് ഉണ്ടായിരിക്കുന്നതല്ല.

മാർച്ച് 11ന്  വ്യാഴം ,തുടക്കക്കാർക്കുള്ള വൺഡേ ക്ളാസും,

മാർച്ച് 12 ന് വെള്ളി നിലവിൽ ട്രേഡ് ചെയ്യുന്നവർക്ക് (ഫസ്റ്റ് ലെവൽ കഴിഞ്ഞവർക്ക്)

ലോസ് വരാതെ ട്രേഡ് ചെയ്യാനും എല്ലാ ദിവസവും പ്രോഫിറ്റ് എടുക്കാനുമുള്ള വൺഡേ വർക് ഷോപ്പ് സ്പെഷ്യൽ ക്ളാസും  നടക്കും. 

സ്ഥലം  I I S M A അക്കാഡമി മുക്കം കോഴിക്കോട് 9605505685

9188616767

സമയം രാവിലെ 10 മുതൽ 4 വരെ 

 ഇനി ജോലിയില്ല എന്ന പരാതി വേണ്ട..

വീട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച്  പണമുണ്ടാക്കാൻ ഈ തൊഴിൽ പഠിക്കൂ..

മുഴുവൻ വായിക്കൂ👇

ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയർ മാർക്കറ്റിൽ  നിങ്ങൾക്കും ഇനി CONSISTENT PROFIT  ഉറപ്പാക്കാം.

നിഫ്റ്റി, സെൻസെക്സ്,ബാങ്ക് നിഫ്റ്റി, സ്റ്റോക്ക്‌, ഓപ്ഷൻ ,ഫ്യൂച്ചർ  ഇൻട്രാഡേ,കരൻസി,ഫോറക്സ്,ഗോൾഡ്,ക്രൂഡ്ഓയിൽ തുടങ്ങി ലോകത്തിലെ ഏതു മാർക്കറ്റിലും നിങ്ങൾക്ക് CONSISTENT PROFIT നേടാൻ കഴിയും...💰💰

ഇന്ത്യൻ ഷെയർ മാർക്കറ്റ്  വിശദമായി പഠിപ്പിക്കുന്നു.📚📘📙

ഷെയർ മാർക്കറ്റിലെ ഇന്ത്യയിലെ നംബർ  1 ട്രൈനറും,കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ  ട്രൈനറും,പ്രഗൽഭ മെൻ്ററും,ബിസിനസ്-ഫൈനാൻഷ്യൽ  അനലിസ്റ്റും,ഇന്ത്യയിൽ അറിയപ്പെടുന്ന പ്രശസ്ത  ട്രേഡിംഗ് കോച്ചുമായ ശ്രീ സുനീർ കോഴിക്കോട്  ൻ്റെ ഒരു ദിവസത്തെ വിശദമായ നേരിട്ടുള്ള  ക്ലാസ്സ്  ഇപ്പോൾ കരസ്ഥമാക്കാൻ അവസരം

പ്രാക്റ്റിക്കൽ സെഷൻ ഉൾപ്പെടുന്ന തുടക്കക്കാർക്കുള്ള ഫസ്റ്റ്  ലെവൽ ട്രെയിനിംഗ് പ്രോഗ്രാം മാർച്ച് 11 വ്യാഴം  രാവിലെ മുതൽ  നടക്കും.  

ഒരു ദിവസം കൊണ്ട് കുറഞ്ഞ ഫീസിൽ പഠിച്ച് മൊബൈൽ ഫോണോ,കമ്പ്യൂട്ടറോ  ഉപയോഗിച്ച് ട്രേഡ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കൂ..പഠിക്കാൻ ഇഷ്ടമുള്ള ഒരു ദിവസം നേരത്തെ വിളിച്ച് ബുക്ക് ചെയ്യുക🖥️

ഒരു ദിവസ പഠന ക്ളാസിന് പതിനായിരവും അതിലേറെയും ഫീ ഈടാക്കുന്ന ഈ ക്ളാസ് ഇപ്പോൾ വെറും മൂവായിരം (3000) രൂപക്ക് പഠിക്കാം💡

പങ്കെടുക്കുന്നവർക്ക് ഇന്ത്യയിലെ നംബർ വൺ പ്ളാറ്റ് ഫോമായ സെറോദ യുടെ ഡിമാറ്റ് അക്കൗണ്ട് എടുക്കാനും സഹായിക്കുന്നു📲

നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ തുടക്കക്കാരോ ,ശ്രമം നടത്തി നഷ്ടം സഹിച്ച്  പിന്മാറിയവരോ ആവട്ടെ,എല്ലാ മാസവും, എല്ലാ വർഷവും സ്ഥിരമായി നിങ്ങളുടെ അക്കൗണ്ട് മികച്ച ലാഭത്തിൽ നിലനിർത്താൻ മാർച്ച് 12 ന്  വെള്ളി നടക്കുന്ന സെക്കൻ്റ്  ലെവൽ ക്ളാസ് അറ്റൻഡ് ചെയ്യുക . വിജയിക്കാൻ കഴിയും..  ഉറപ്പ്..കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനും വിളിക്കുക.

IISMA Indian Institute Of Share Market analysis Academy 

Mukkam (kozhikkod)

📱 96 05 50 56 85

Eranakulam kaloor

📱 91 88 61 67 67

Thiruvananthapuram balaramapuram

📱 94 95 68 68 65

Thursday 25 February 2021

ഓഹരി വിപണിയെ സംബന്ധിച്ച 7 തെറ്റിദ്ധാരണകള്‍

നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ്‌ എന്ന്‌ പറഞ്ഞുനോക്കൂ. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ധാരാളം പേര്‍ കാണും. ഓഹരി നിക്ഷേപത്തെക്കുറിച്ച്‌ പൊതുവെയുള്ള തെറ്റിദ്ധാരണകളാണ്‌ ഇതിന്‌ കാരണം. ഇത്തരത്തിലുള്ള ഏഴ്‌ പ്രമുഖ തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ്‌.

1. ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണ്‌

ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന്‌ തയാറാകാത്തതിന്‌ പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത്‌ ചൂതാട്ടമാണെന്ന്‌ കരുതുന്നതുകൊണ്ടാണ്‌. ചൂതാട്ടത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക്‌ പണം നല്‍കുന്നു. അവിടെ ഒരു മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. മറിച്ച്‌ ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്‌. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത്‌ ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത്‌ സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം സമ്പദ്‌ വ്യവസ്ഥയുടെ ശക്തി വര്‍ധിപ്പിക്കുക കൂടിയാണ്‌ ചെയ്യുന്നത്‌.

2. ഓഹരി വിപണി പണക്കാര്‍ക്കുള്ളതാണ്‌

ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തതിന്‌ കാരണമായി പലരും പറയുന്നത്‌ കൈയില്‍ പണമില്ല എന്നാണ്‌. നിക്ഷേപത്തിന്‌ ലക്ഷങ്ങള്‍ വേണം എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്‌. പണക്കാരനായതിനുശേഷം നിക്ഷേപിക്കാം എന്ന മനോഭാവം മാറ്റിവെച്ചിട്ട്‌ നിക്ഷേപത്തിലൂടെ പണക്കാരാനാകാന്‍ തീരുമാനിച്ചാല്‍ ഒരുപാട്‌ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മാസം 500 രൂപ മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങാം.

അടുത്ത തവണ ശമ്പളം കിട്ടുമ്പോള്‍ അതിന്റെ 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവെക്കുക. 80 ശതമാനം മാത്രം ചെലവഴിക്കുക. ഇതിനുള്ള തീരുമാനം ഇന്നേ എടുക്കണമെന്നു മാത്രം.

3. സമയം തീരെയില്ല

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നയാള്‍ രാവിലെ മുതല്‍ വൈകിട്ട്‌ വരെ അതിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ച്‌ ജാഗരൂകരായിരിക്കണം എന്നാണ്‌ പൊതുവെയുള്ള ധാരണ. എന്നാല്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്‌. സമയം തീരെയില്ലാത്തവര്‍ക്ക്‌ ഹൃസ്വകാല- ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്‌. ആറു മാസം, ഒരു വര്‍ഷം, പത്തു വര്‍ഷം എന്നിങ്ങനെ അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കാം. ഇതിന്‌ ഉദാഹരണം പറയാം.

നിങ്ങള്‍ ജോലി ചെയ്യുന്നത്‌ പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്‌, എന്നാല്‍ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്കായി ജോലി ചെയ്യുകയും സമ്പത്ത്‌ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കാന്‍ ഓഹരി വിപണിയിലെ നിക്ഷേപം വഴിസാധിക്കും എന്നും മനസിലാക്കുക.

4. ഓഹരി വിപണിയിലെ നിക്ഷേപത്തിന്‌ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വേണം

ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെങ്കില്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനാകണമെന്ന ധാരണ പൊതുവെയുണ്ട്‌. ഇത്‌ തീര്‍ത്തും തെറ്റാണ്‌. നിക്ഷേപം തുടങ്ങാന്‍ മൂന്ന്‌ ഗുണങ്ങളാണ്‌ പ്രധാനമായും വേണ്ടത്‌. ഒന്ന്‌ - സാമാന്യബോധം, രണ്ട്‌ - പഠിക്കാനുള്ള ആഗ്രഹം മൂന്ന്‌ - കുറച്ചു സമയം ചെലവഴിക്കാനുള്ള മനസ്‌. ആദ്യമേ ചെയ്യേണ്ടത്‌ ഓഹരി വിപണിയെക്കുറിച്ച്‌ പഠിക്കാന്‍ തയാറാവുക എന്നതാണ്‌. ഇതിനായി ബുക്കുകളും മറ്റും വായിക്കുക, സെമിനാറുകളിലും മറ്റും പങ്കെടുക്കുക എന്നിവ ചെയ്യാവുന്നതാണ്‌. 

`പഠനമാണ്‌ നേട്ടത്തിന്റെ അടിത്തറ'.

5. ഓഹരി വിപണിഇടിയുമ്പോള്‍ നിങ്ങളുടെ പണം നഷ്‌ടമാകും

ആളുകളെ ഓഹരി വിപണിയില്‍ നിന്ന്‌ ഏറ്റവുമധികം അകറ്റുന്ന തെറ്റിദ്ധാരണയാണിത്‌. ഓഹരി വിലകള്‍ കുറയുകയും വിപണി ചിലപ്പോള്‍ തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ട്‌ എന്നതാണ്‌ മനസിലാക്കേണ്ട ഒരു കാര്യം. അല്ലാതെ ഇടിവുകള്‍ മാത്രം കാണിക്കുന്ന ഒന്നല്ല ഓഹരി വിപണി.

ഉദാഹരണത്തിന്‌ കേരള കമ്പനിയായ വി-ഗാര്‍ഡിന്റെ കാര്യം തന്നെ എടുക്കാം. 

6. ബ്രോക്കിംഗ്‌ കമ്പനി എല്ലാം ചെയ്‌തോളും

ഓഹരി വ്യാപാരത്തിനുള്ള എക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞ്‌ എല്ലാം ബ്രോക്കിംഗ്‌ കമ്പനി നോക്കിക്കൊള്ളും എന്ന മനോഭാവം ഒരിക്കലും പാടില്ല. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്‌ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്‌ എന്ന്‌ മറക്കരുത്‌. ഡെറിവേറ്റിവ്‌ വ്യാപാരം, ഊഹക്കച്ചവടം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ ഓഹരി വിപണിയിലുണ്ട്‌. എന്നാല്‍ ഇതെല്ലാം തന്നെ കൃത്യമായ ധാരണയോടെ ചെയ്യേണ്ടതാണ്‌. അതിനുമുമ്പ്‌ വിപണിയിലെ നഷ്ടസാധ്യതയെക്കുറിച്ചും ശരിക്ക്‌ മനസിലാക്കണം. തുടക്കക്കാരെ സംബന്ധിച്ച്‌ ഒന്ന്‌-രണ്ട്‌ വര്‍ഷത്തേക്ക്‌ നിക്ഷേപം നടത്തുകയാണ്‌ സുരക്ഷിതം. 10-15 ശതമാനത്തിന്റെ വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ മതി.

7. ഇത്‌ എനിക്ക്‌ പറ്റിയതല്ല

ഒരാള്‍ നിക്ഷേപം നടത്തേണ്ടത്‌ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ്‌. ജീവിതച്ചെലവ്‌ ഏറിവരുന്ന ഇക്കാലയളവില്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. യാഥാസ്ഥിതികമായ നിക്ഷേപമാര്‍ഗങ്ങള്‍ മിക്കവയും തന്നെ നിക്ഷേപകന്‌ നല്‍കുന്ന റിട്ടേണ്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്‌. ഇവിടെയാണ്‌ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപം 19 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ കൈവരിച്ചിട്ടുണ്ട്‌. എന്നിട്ടും ഓഹരിവിപണിയെ നിക്ഷേപമാര്‍ഗമായി കണക്കാക്കുന്നില്ല എങ്കില്‍ അത്‌ തീര്‍ത്തും നിരാശാജനകമാണ്.