വിജയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഓരോ നിക്ഷേപകനും ഓഹരി വിപണിയില്‍ എത്തുന്നത്. എന്നാല്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നുപോകുന്നവരാണ് പലരും.തികച്ചും ശാസ്ത്രീയമായ ഒരു സമീപനം സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഡേ ട്രേഡ് (intraday) വഴി എങ്ങനെ പണം ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് കുറച്ചു സുചനകള്‍ തരാം.
1,ആദ്യം ചെയ്യേണ്ടത് പോര്‍ത്ഫോളിയോയില്‍ ദിവസവും നല്ല രീതിയില്‍ കേറി ഇറങ്ങുന്ന പത്തു ഓഹരികള്‍ ആട് ചെയ്യുക.
2,അങ്ങനെ ആട് ചെയിത കമ്പിനികളുടെ ചാര്‍ട്ട് എടുത്തു പരിശോധിക്കുക. അതിനെ നല്ല വണ്ണം നിരീക്ഷിക്കുക.
3, ആദ്യ ആഴ്ചകളില്‍ ജസ്റ്റ് പേപ്പര്‍ ട്രേഡ് മാത്രം ചെയ്യുക അതിലെ ലാഭവും നഷ്ട്ടവും കണക്കാക്കി വെക്കുക സ്റ്റോപ്പ് ലോസ് ടാര്‍ഗെറ്റ് എന്നവയും എഴുതി വെക്കണം.
4, നിങ്ങള്‍ ആട് ചെയിത ഓഹരികള്‍ ഏതൊക്കെ ലവലില്‍ താഴേക്ക് പോകുന്നു ഏതൊക്കെ ലവലില്‍ മുകളിലേക്ക് പോകുന്നു എന്നുള്ളത് പത്തു ദിവസം നിരീക്ഷിക്കുക അതെല്ലാം പേപ്പറില്‍ എഴുതി വെക്കുക. ഇങ്ങനെ ഒരാഴ്ചയോ പത്തു ദിവസമോ ചെയിതതിനു ശേഷം വിപണിയില്‍ പ്രവേശിക്കുക.
5,സ്ഥിരമായി അമിത ലാഭം തരുന്ന ഒന്നല്ല ഓഹരിവിപണിയിലെ ഡേ ട്രേഡിംഗ് എന്നുള്ളത് മനസിലാക്കുക
6എന്നാല്‍,ന്യായമായ ലാഭം ഓഹരിയില്‍ നേടുന്നത് പ്രയാസമുള്ള കാര്യം അല്ല താനും.
7, എപ്പോഴും ചെറിയ ലാഭങ്ങള്‍ നേടാന്‍ പരിശിലിക്കുക. അതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.
8,ചെറിയ ലാഭങ്ങള്‍ നേടി പ്രോഫിറ്റ് ബുക്ക് നടത്തി മുന്നോട്ട് പോകുക.
9,വിപണിയുടെ ചലനം നോക്കി മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുക.ഇറങ്ങിക്കൊണ്ടിരിക്കുന്ന മാര്‍ക്കെറ്റില്‍ ധൃതി വേണ്ട. അവസരം വരുമ്പോള്‍ മാത്രം ഇടപെടുക. മാര്‍ക്കറ്റ് എങ്ങും പോകില്ല അവിടെ തന്നെ കാണും എന്നുള്ളത് കുടി മനസിലാക്കുക
10, ആര്‍ത്തിയും പേടിയും ഒഴിവാക്കുക. വിപണി എന്നത് സമൂഹത്തിന്‍റെ മനസ്സാണ് അതിനനുസരിച്ച് നീങ്ങുക അത്യാര്‍ത്തിയാണ് ചിലപ്പോള്‍ അപകടം ഉണ്ടാക്കും
11, ചെറിയ ടാര്‍ഗെറ്റുകള്‍ നിശ്ചയിക്കണം. അത് എത്തുമ്പോള്‍ ഓഹരികള്‍ വില്‍ക്കാന്‍ മടിക്കരുതെ.
12, വലിയ നഷ്ടം ഒഴിവാക്കാന്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഇടുന്നത് പതിവാക്കുക. കിണറില്‍ ഇറങ്ങാന്‍ പോകുന്നു എങ്കില്‍ ഒരു കയര്‍ അടുത്തുള്ള മരത്തില്‍ കെട്ടി ഇറങ്ങുക കാരണം ഇറങ്ങിയ വെക്തിക്ക് മുകളിലേക് കേറി വരാന്‍ അതുകൊണ്ട് സഹായകമാവും ( ഈ പറഞ്ഞത് ചെറിയ ഇന്‍വെസ്റ്റ് നടത്തി ഓഹരികളില്‍ ഇറങ്ങുന്ന ആളുകള്‍ക്ക് മാത്രം , കുടുതല്‍ പണം കയ്യിലുള്ള ആളുകള്‍ക്ക് ആവറേജ് നടത്തില്‍ ലാഭത്തില്‍ തന്നെ എപ്പോഴും അവസാനിപ്പിക്കാന്‍ സാധിക്കും
13, ഡേ ട്രേഡ് ചെയ്യുമ്പോള്‍ അത് മാത്രം മതി.സൈഡ് ബിസിനസ് ആയി ട്രേഡ് ചെയ്യുമ്പോഴാണ് നഷ്ടം ഉണ്ടാകുന്നത്.പരിപൂര്‍ണ ശ്രദ്ധ പുലര്‍ത്തുക. ഇതൊരു ദിവസ വരുമാനമായി കണ്ടു കൊണ്ട് സ്വന്തം ജോലി പോലെ കൊണ്ട് നടക്കുക .
14, കമ്പനികളുടെ ചാര്‍ട്ടുകള്‍ Q3 റിസള്‍ട്ടുകള്‍ ഉപയോഗിക്കുക.ശരിയായ ട്രെന്‍ഡ് കണ്ടെത്താന്‍ ഇത് സഹായിക്കും.
15, വഴിയെ പോകുന്നവരുടെ ഉപദേശം സ്വീകരിക്കാതെ ഇരിക്കുക. കൃത്യമായി നിരീക്ഷണം തരുന്ന ആളെ സമീപ്പിക്കുക ഡിഷിഷന്‍ എടുക്കാന്‍ അത് സാഹായിക്കും.
16, ടെക്നിക്കല്‍ അനാലിസിസ് പഠിക്കുക.സപ്പോര്‍ട്ട് , റസിസ്റ്റന്‍സ് ലെവെലുകള്‍ മനസ്സിലാക്കി മാത്രം ട്രേഡ് ചെയ്യുക. സപ്പോര്‍ട്ട് നിലവാരം മുറിയുംപോഴാണ് വില വീണ്ടും കുത്തനെ ഇടിയുന്നത്. അവിടെയാണ് നമ്മുടെ സ്റ്റോപ്പ് ലോസ് നമ്മെ രക്ഷിക്കാന്‍ ഉണ്ടാവുക.
17, പ്രതിദിന വ്യാപാരത്തില്‍ (EQ) ഓഹരികളില്‍ ഉണ്ടാകുന്നതിനെക്കാള്‍ ചാഞ്ചാട്ടം ഫ്യുച്ചര്‍, ഓപ്ഷലാണ് ഉണ്ടാവുക (NFO) അതിനാല്‍ അവ പരിശിലിക്കുക.
18, നമ്മുടെ കയ്യിലുള്ള മുല്ല്യത്തിനു അനുസരിച്ചുള്ള ഓഹരികള്‍ എടുക്കുക ഇല്ലങ്കില്‍ മാര്‍ജിന്‍ ലിവറെജ്ജ് തന്ന കമ്പനി സ്വയമേ എടുത്തു വില്‍ക്കും നഷ്ട്ടം കുടുതല്‍ ഉണ്ടാവുകയും ചെയ്യും.
19, എടുക്കുന്ന ഓഹരിയില്‍ പോസിറ്റീവ് അഥവാ നെഗറ്റീവ് ട്രെന്‍ഡ് ഉണ്ടോ എന്ന് നോക്കുക. യാതൊരു സൂചനയും ഇല്ലാതെ കാണപ്പെടുന്ന ഓഹരിയില്‍ ട്രേഡ് ചെയ്യാതിരിക്കുക.
20, രാവിലെ ഓഹരി വിപണി തുറന്നു ഒരു പതിനഞ്ചു ഇരുപത് മിനിട്ട് കഴിഞ്ഞതിനു ശേഷം മാത്രം ഇടപെടുക.
21, അത് പോലെ വൈകിയിട്ട് മുന്ന് മണിക്ക് മുന്‍പായി എടുത്തു വെച്ച എല്ലാ ഓഹരികളില്‍ നിന്നും വിട പറയുക. അതിനു ശേഷം ഓഹരിയില്‍ ഇടപാട് നടത്തുന്നത് ബുദ്ധിയല്ല.
22, ക്ഷമയും മറ്റും ശീലിക്കുക ദിവസവും കിട്ടുന്ന ലാഭം അത് ഉടനെ തന്നെ പേ ഔട്ട് ചെയ്യുക.
23, അതുപോലെ തന്നെ നഷ്ട്ടം വന്നാല്‍ പിറ്റേ ദിവസം അത് നികത്തി കൊണ്ട് വന്നതിനു ശേഷം കിട്ടുന്ന ലാഭം മാത്രം എടുക്കുക
24, പിന്നെയുള്ളത് ഓരോ ദിവസവും കിട്ടുന്ന ലാഭത്തില്‍ ഒരു പത്തു ശധമാനം നിങ്ങളുടെ ഡിമാറ്റ് അക്കൌണ്ടില്‍ സുക്ഷിക്കുക. അങ്ങനെ നിങ്ങളുടെ ചെറിയ ഇന്‍വെസ്റ്റ് ഒരു വലിയ ഇന്‍വെസ്റ്റ് ആയി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.
25 വേറെയൊരു കാര്യമുള്ളത് വേണ്ടവര്‍ക്ക് ചെയ്യാം അല്ലാത്തവര്‍ക്ക് ഒഴിവാക്കാം. ദിവസവും കിട്ടുന്ന ലാഭത്തില്‍ നിന്നും ഒരു ഇരുപതു ശധമാനം കൊണ്ട് നല്ല ലോങ്ങ് എടുക്കാന്‍ പറ്റുന്ന ഓഹരികള്‍ ഉണ്ടാക്കില്‍ അത് എടുത്തു വെച്ച് ഹോള്‍ഡ് ചെയ്യുന്നതും വളരെ നല്ലതാണ്.
ഇത്രമാത്രം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ചെയിതാല്‍ നിങ്ങള്‍ക്കും വിപണിയിലെ നല്ലൊരു ഇന്‍വെസ്റ്റര്‍ ആയി ദിവസവും ലാഭം നേടാം .
(courtesy: Nabeel hassan)
How i can guest write for your wonderful blog?
ReplyDeleteHere is my blog & profile
https://themoneyvalue.com/