"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Wednesday, 10 January 2018

Become rich through stock trading, Malayalam



ജീവിതത്തിൽ റിസ്ക് എടുത്താൽ മാത്രം പോരാ അത് കാൽക്കുലേറ്റ് ചെയ്യുന്നവരാണ് എന്നും വിജയിക്കുന്നത് എന്ന സത്യം മറക്കാതിരിക്കുക.
ബ്രോക്കർ ചാർജ് വളരെ കുറവായ ഇന്ത്യയിലെ ഒന്നാമത്തെ ഡിസ്‌കൗണ്ട് ബ്രോക്കർ സെറോഡയിൽ അക്കൗണ്ട് തുടങ്ങുവാനുള്ള ലിങ്ക് ഇവിടെ കൊടുത്തിട്ടുണ്ട് അത് ഉപയോഗിക്കാം.
നിർബന്ധമായും ഓർക്കുക :=
1) ക്ഷമയും, ഇതിനെക്കുറിച്ചു ഗൃഹപാഠം ചെയ്യുവാൻ താൽപ്പര്യം ഉള്ളവർ മാത്രം ഈ സിസ്റ്റം ഉപയോഗിക്കുക.
2) ട്രേഡിങിനെ ചൂതാട്ടമായ് കാണുന്നവർ മാറിനിൽക്കുക.
3) ട്രേഡിങ്ങ് ഒരു ബിസ്സിനസ്സ് ആണ്.
4) ഇവിടെ നമ്മുടെ നഷ്ടവവും ലാഭവും നമ്മൾ താനേ തീരുമാനിക്കുന്നു.
5) ഒരു ദിവസം ഒരു ട്രേഡിങ്ങ് മാത്രം ചെയ്യുക. സ്റ്റോപ്പ് ലോസ് ട്രേഡ് നടന്നാൽ പോലും അതിനെ കവർ ചെയ്യാൻ ശ്രമിക്കരുത്, കാരണം മാർക്കറ്റിനെ ആർക്കും പ്രവചിക്കുവാൻ കഴിയില്ല.
7) ഈ സിസ്റ്റം പ്രകാരം 2000 രൂപയിൽ കൂടുതൽ നിക്ഷേപിച്ചു ട്രേഡ് ചെയ്യരുത്.
6) ട്രേഡിങിൽ നമ്മളെ സമ്പന്നനാക്കുന്നത് മൂലധനമല്ല അത് നമ്മുടെ നിരീക്ഷണവും, ക്ഷമയും മാത്രമാണ്.