ALGO ഇനി മുതൽ ട്രേഡ് സെറ്റ് ചെയ്ത വച്ചിട് കിടന്നു ഉറങ്ങാം
I will tell you how to become rich. close the doors. be fearful when others are greedy. be greedy when other are fearful - Warren buffett
PERSONAL FINANCE
Wednesday, 9 June 2021
Sunday, 6 June 2021
What is Leverage Trading ?
നാൽപതു ലക്ഷത്തിന് മുകളിൽ ഉഭഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കർ ആയ സെറോധയുടെ ഉടമ നിതിൻ കമ്മത് ഒരിക്കൽ പറഞ്ഞു അവരുടെ കീഴിൽ ട്രേഡ് ചെയ്യുന്നവരിൽ 99% പേരും പൈസ നഷ്ടപെടുത്തുന്നവരാണെന്ന് . അവരുടെ "60 day challenge " ൽ വെറും ഒരു ശതമാനത്തിൽ താഴെ പേരെ ജയിക്കുന്നുള്ളു എന്ന്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് "Taking excessive leverage ".
സ്റ്റോക്ക് മാർക്കറ്റ് ആയാലും ക്രിപ്റ്റോ ആയാലും തുടക്കക്കാരെ പ്രലോഭിപ്പിക്കുന്നതും ഒടുവിൽ നഷ്ടത്തിലാക്കി എല്ലാം നിർത്തി പോവുന്ന അവസ്ഥയിലേക്കു വരെ എത്തിക്കുന്ന ഒന്നാണ് leveraged ട്രേഡിങ്ങ് .
എന്താണ് ലെവെറേജ്?
നമ്മുടെ പൈസയും കടം വാങ്ങിയ പൈസയും തമ്മിലുള്ള അനുപാതം ആണ് ലെവെറേജ്. അതായത് നമ്മുടെ കയ്യിലുള്ള ഒരു ലക്ഷം രൂപയും ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയും കൊണ്ട് ഒരു ബിസിനസ് തുടങ്ങിയാൽ ആ ബിസിനസ്സിന്റെ debt equity ratio എന്ന് പറയുന്നത് 1 ആണ്, കടം കൂടുകയും ബിസിനസ് വിചാരിച്ച പോലെ വരുമാനം ഉണ്ടാക്കുന്നുമില്ലേൽ ബിസിനസ് കൂടുതൽ പ്രതിസന്ധികളിലേക്കെത്തുന്നു കാരണം നമ്മുടെ പൈസ പോയാൽ പോട്ടെന്നു വെക്കാം പക്ഷെ കടം വാങ്ങിയ പൈസ തിരിച്ചു കൊടുത്തേ മതിയാവു ഇതുപോലെ തന്നെ ആണ് ട്രേഡിങ്ങ്ഉം .
SPOT trading/Cash market : ഇപ്പോൾ ബിറ്കോയിൻറെ വില 100 രൂപ ആണെങ്കിൽ നമ്മൾ നൂറു രൂപ കൊടുത്തു വാങ്ങിയാൽ അതാണ് ക്യാഷ് മാർക്കറ്റ് അല്ലേൽ സ്പോട്. ഇവിടെ നമുക് വാങ്ങിയ ബിറ്കോയിൻ എത്ര കാലം വേണേലും കയ്യിൽ വെക്കാം നാളെ വില 200 അയാൾ നമുക്ക് 100 % ലാഭം ആയി ഇനീപ്പോ 0 ആയാലേ നമ്മുടെ പൈസ മുഴുവൻ പോവുകയുള്ളു.
ഒട്ടുമിക്ക ട്രേഡിങ്ങ് കമ്പനികളും ധാരാളം ലെവെറേജ് തരാറുണ്ട് അത് തന്നെ ആണ് അവർ പ്രധാനമായും പരസ്യം ചെയ്യുന്നതും അവരുടെ വരുമാന മാർഗവും. ഉദാഹരണത്തിന് Binance ഇൽ നമുക്ക് ബിറ്കോയിൻ 125X ലെവെറേജ് വരെ കിട്ടും. അതായത് വെറും 480$ ഉണ്ടേൽ 60,000 $ വിലയുള്ള ബിറ്കോയിൻ വാങ്ങാം (Futures)
തമ്മിൽ ഉള്ള വെത്യാസം - ഒരേ സമയം നിമിഷനേരം കൊണ്ട് ഇരട്ടിലാഭവും മുഴുവൻ പൈസയും പോവുന്ന ഒരു കളിയാണിത്. 10X ലെവേരെജ് എന്നുവെച്ചാൽ കയ്യിലുള്ള സാധനത്തിന്റെ വിലയുടെ 10% മാത്രമേ നമ്മുടെ പൈസ ഉള്ളു എന്നാണ് ബാക്കി 90% കടം വാങ്ങിയ പണം ആണ് (ബ്രോക്കറുടേത്) ബ്രോക്കർ തന്റെ പണത്തിന്മേൽ ഒട്ടും റിസ്ക് എടുക്കാത്തതിനാൽ നമ്മൾ വാങ്ങിയ ബിറ്കോയിൻറെ വില 10% കുറഞ്ഞാൽ സ്വയം വിറ്റ് ബ്രോക്കറുടെ പൈസ എടുക്കും അതുകൊണ്ട് നമ്മുടെ പൈസ മുഴുവൻ പോവും.ഇനി 10% കൂടിയാലോ നമ്മുടെ പൈസ ഇരട്ടിയാവുകയും ചെയ്യുന്നു.
5x ലെവെറേജ് :- ബിറ്കോയിൻ 20% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 20%കുറഞ്ഞാൽ 100% നഷ്ടം.
10x ലെവെറേജ് :- ബിറ്കോയിൻ 10% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 10%കുറഞ്ഞാൽ 100% നഷ്ടം.
50x ലെവെറേജ് :- ബിറ്കോയിൻ 2% കൂടിയാൽ നമ്മുടെ പൈസ ഇരട്ടി. 2%കുറഞ്ഞാൽ 100% നഷ്ടം.
ഇതിൽ ബ്രോക്കറിനെന്താണ് ലാഭം :- ട്രേഡിങ്ങ് ഫീ 1% ആണെന്ന് വിചാരിക്കുക നമ്മൾ നമ്മുടെ കയ്യിലുള്ള 100 രൂപ കൊണ്ട് ട്രേഡ് ചെയ്താൽ ബ്രോക്കറിന് ഒരു രൂപയെ കമ്മീഷൻ കിട്ടു പകരം 100 രൂപയുടെ കൂടെ 900 തന്നാൽ 1000 രൂപയുടെ 1% 10 രൂപ ബ്രോക്കറിന് കിട്ടുന്നു. ഇവിടെ മനസിലാക്കേണ്ടത് നമുക് ലാഭവും നഷ്ടവും ഉണ്ടാവും പക്ഷെ ബ്രോക്കറിന് എന്നും ലാഭം മാത്രമേ ഉണ്ടാവു.
താഴെ കാണുന്ന ഫോട്ടോ ശ്രദ്ധിക്കുക :-
കൈയിൽ ള്ള പൈസ 718$ ലെവെറേജ് 5X
5X ലെവേറേജിൽ വാങ്ങിക്കാൻ പറ്റുന്ന ETH QTY 1 .968. അതായത് മാർക്കറ്റിൽ 3581$ വിലയുള്ള സാധനം ഞാൻ 718$ വെച്ചു വാങ്ങുന്നു (1820 *1 .968 =3581)
Scenario 1 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കൂടി 2184 ആയാൽ നമ്മുടെ പൈസ ഇരട്ടി ആവുന്നു.
Scenario 2 :- Etherium ഇപ്പോൾ ഉള്ള 1820 ഇൽ നിന്ന് 20% കുറഞ് 1456 ആയാൽ ബ്രോക്കർ സാധനം വിറ്റ് അയാളുടെ 80% പൈസ എടുക്കുന്നു നമ്മുടെ പൈസ മുഴുവൻ പോകുന്നു, ശുഭം.
പോസ്റ്റിന്റെ ഉദ്ദേശം ലെവെറേജ് ട്രേഡിങ്ങ് നിരുത്സാഹപെടുത്തൽ അല്ല.
["Too much of Leverage is a double edged sword, That cuts sharper when it moves against you"]