"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Tuesday, 23 December 2025

14,000 /- രൂപ ഫീസ് ഉള്ള മൂന്ന് മാസത്തെ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സ്

 ✨Christmas - New Year Offer✨

~14,000 /-~ = Now 9999 /-

 ഡിസംബർ 27 ന് ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന 159 th ബാച്ച് *ന്യൂ ഇയർ ഓഫർ ആയി 9,999 /- രൂപക്ക് പങ്കെടുക്കാൻ അവസരം....*

👉 ഈ ഓഫർ ഡിസംബർ 27 ന് നടക്കുന്ന 159 th ബാച്ചിൽ പങ്കെടുക്കുന്നവർക്ക് മാത്രം... 

📌 ക്ലാസ്സ്‌ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പങ്കെടുക്കാം...

◾️◾️◾️◾️◾️◾️◾️◾️◾️◾️

✨ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന്  പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും പഠിക്കാം... ✨

മനസ്സ് വച്ചാൽ... വൈദഗ്ദ്യം നേടിയാൽ... ഏതൊരാൾക്കും സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കാനും കഴിയും....

പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനുമായി ഏതൊരാൾക്കും, എല്ലാകാലത്തും വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതുമായ മേഖലകളിൽ ഒന്നാണ് സ്റ്റോക്ക് മാർക്കറ്റ്.

🔥 ഡ്രൈവിങ്ങും നീന്തലുമൊക്കെ പോലെ; പഠിച്ച് മനസിലാക്കി ചെയ്യുന്നവർക്ക് സ്റ്റോക്ക് മാർക്കറ്റ് ആനന്ദകരമാണ്... അല്ലാത്തവർക്ക് അപകടകരവും...

👉 കേരളത്തിലെ ഏറ്റവും മികച്ച സ്റ്റോക്ക് മാർക്കറ്റ് കോച്ച് *സന്തോഷ്‌ മാധവൻ* നയിക്കുന്ന മൂന്ന് മാസത്തെ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സ്, സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനും നിങ്ങളെ സ്വയം പര്യാപ്തരാക്കുന്നു...

ജീവിതകാലം മുഴുവൻ; ഏത് സാഹചര്യത്തിലും സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള സ്കിൽ അഥവാ വൈദഗ്ദ്യം ഈ കോഴ്സിലൂടെ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയും.

ഒരു ദിവസത്തെ ഫുൾഡേ ക്ലാസ്സും; തുടർന്ന് മൂന്ന് മാസത്തേക്ക്, എല്ലാ മാർക്കറ്റ് ദിവസങ്ങളിലും വൈകുന്നേരം 07:00 മണി മുതൽ 09:30 വരെ ഓൺലൈൻ ഫോളോ അപ്പ്‌ ക്ലാസ്സുകളും; ആഴ്ചയിൽ രണ്ട് ദിവസം രാവിലെ 09:10 മുതൽ ഉച്ചയ്ക്ക് 01:00 മണി വരെ ലൈവ് മാർക്കറ്റ് അനാലിസിസ് ക്ലാസ്സുകളും നടക്കുന്നു. 

🔥 ലൈവ് മാർക്കറ്റ് അനാലിസിസ് ക്ലാസ്സുകൾ നടക്കുന്ന ദിവസങ്ങളിൽ കൊച്ചിയിലെ ഓഫീസിൽ; കോച്ച് സന്തോഷ്‌ മാധവനോടൊപ്പം നേരിട്ട് ഇരുന്ന് ട്രെയ്ഡിങ്ങ് പരിശീലിക്കുകയും ചെയ്യാം.

(ഈവെനിംഗ് ക്ലാസ്സുകളുടെ റെക്കോർഡഡ് ടെലിഗ്രാം ഗ്രൂപ്പിൽ മൂന്ന് മാസത്തേക്ക് ലഭിക്കുന്നു)

📌 അടുത്ത ബാച്ച് (159 th ബാച്ച്) ഡിസംബർ 27 ന് ശനിയാഴ്ച കൊച്ചിയിലെ നോർത്ത് (ടൌൺ) റെയിൽവേ സ്റ്റേഷന് അടുത്ത പരമാര റോഡിലെ ഹോട്ടൽ ലുമിനാരയിൽ വെച്ച് രാവിലെ 09:30 മുതൽ വൈകുന്നേരം 06:00 മണിവരെ നടക്കുന്ന നേരിട്ടുള്ള ക്ലാസ്സോടുകൂടി ആരംഭിക്കുന്നു. (നേരിട്ടുള്ള ക്ലാസ്സ്‌ പങ്കെടുക്കാൻ കഴിയാത്തവർക്കായി അതേ ക്ലാസ്സ്‌ ഓൺലൈൻ ആയി, സൂം ലൈവ് ആയി നടക്കുന്നു.)

🔥 അഡ്വാൻസ് പേയ്‌മെന്റ് മാത്രമടച്ച്; ഫുൾഡേ ക്ലാസ്സ്‌ പങ്കെടുത്ത്, വിലയിരുത്തി; തൃപ്തിയായെങ്കിൽ, ഫലപ്രദമെന്ന് ബോധ്യമായെങ്കിൽ മാത്രം ബാലൻസ് പേയ്‌മെന്റ് അടച്ച് കോഴ്സ് തുടർന്നാൽ മതിയെന്ന മൂല്യധിഷ്ഠിത ഫീസ് രീതിയുള്ള കേരളത്തിലെ ഒരേ ഒരു സ്റ്റോക്ക് മാർക്കറ്റ് ട്രെയ്നിങ്ങ് പ്രോഗ്രാം...

✨ കേരളത്തിലും GCC യിലുമായി 160 ഓളം ബാച്ചുകൾ നടത്തിയ അനുഭവസമ്പത്തുള്ളതും, എല്ലാ മാർക്കറ്റ് ദിവസങ്ങളിലും സ്റ്റുഡന്റ്സിന് റെഗുലർ ക്ലാസുകൾ നൽകുന്നതുമായ *കേരളത്തിലെ ഒരേ ഒരു സ്റ്റോക്ക് മാർക്കറ്റ് കോച്ച് ആണ് സന്തോഷ്‌ മാധവൻ.*

തുടക്കക്കാർക്കും, പ്രൊഫഷണൽ ട്രെയ്ഡേഴ്സിനും, സ്റ്റോക്ക് മാർക്കറ്റിൽ കൂടുതൽ മികച്ച റിസൾട്ട്‌ ആഗ്രഹിക്കുന്നവർക്കും, ശ്രമിച്ച് പിൻവാങ്ങിയവർക്കും ഒരുപോലെ ഫലപ്രദമായ രീതിയിൽ ആണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

👉 ഇൻവെസ്റ്റ്മെന്റിലൂടെയും, ട്രെയ്ഡിങ്ങിലൂടെയും പ്രോഫിറ്റ് നേടാനും നിലനിർത്താനും സഹായിക്കുന്ന മെത്തേഡുകളും, കൺസെപ്റ്റുകളും സ്ട്രാറ്റജികളും, ട്രെയ്ഡിങ്ങ് സൈക്കോളജിയും, മണി മേക്കിങ് മൈൻഡ്സെറ്റ് ക്രിയേഷനുമാണ് ഈ കോഴ്സിൽ ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിൽ പഠിപ്പിക്കുന്നത്.

ഏത് മാർക്കറ്റ് കണ്ടീഷനിലും ഒരു സ്റ്റോക്കിന്റെ / ഇൻഡക്സിന്റെ ട്രെന്റും മൂവ്മെന്റ് പാറ്റേണും മനസിലാക്കി, മിനിമം റിസ്ക്കിൽ മാക്സിമം പ്രോഫിറ്റ് ലഭിക്കുന്നതിനായി എവിടെ എൻട്രി എടുക്കണമെന്നും; എക്സിറ്റ് ചെയ്യണമെന്നും ഈ കോഴ്സിൽ വ്യക്തമായി പഠിപ്പിക്കുന്നു.

👉 മൂന്ന് മാസ കാലാവധിക്ക് ശേഷവും ലൈഫ് ലോങ്ങ്‌ സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ സ്റ്റോക്ക് മാർക്കറ്റിലെ എല്ലാവിധ സംശയങ്ങളും തീർക്കുന്നതിനായി, ലൈവ് മാർക്കറ്റിൽ ഉൾപ്പെടെ ലൈഫ് ലോങ്ങ്‌ ഫോൺകാൾ & വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കുന്നു.

📌  ഇനി ഫീസ് രീതിയെ കുറിച്ച് പറയാം

മൂന്ന് മാസ സ്റ്റോക്ക് മാർക്കറ്റ് വെൽത്ത് മാസ്റ്ററി കോഴ്സിന്റെ ആകെ ഫീസ് ഈ ഒരു ബാച്ചിന് (159 th Batch) ഇപ്പോൾ 9,999 /-  രൂപ മാത്രമേയുള്ളൂ...

അതിൽ 4000 /- രൂപ അഡ്വാൻസ് പേയ്‌മെന്റ് അടച്ചു കൊണ്ട് ഫുൾഡേ ക്ലാസ്സിൽ പങ്കെടുക്കാം..  

🔥 ക്ലാസ്സ്‌ പങ്കെടുത്ത്, വിലയിരുത്തി, തൃപ്തിയായെങ്കിൽ / ഫലപ്രദമെന്ന് ബോധ്യമായെങ്കിൽ മാത്രം ബാലൻസ് ഫീസ് 5,999/- രൂപ അടച്ച് മൂന്ന് മാസ കോഴ്സ് തുടരാം.. 

◾️◾️◾️◾️◾️◾️◾️◾️◾️◾️

✨ ഈ കോഴ്സിനായി മുടക്കുന്ന പണവും സമയവും നിങ്ങൾക്ക് ഒരിക്കലും നഷ്ടമാകില്ല.... ഉറപ്പ്...✨

◾️◾️◾️◾️◾️◾️◾️◾️◾️◾️

👉 ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണമുണ്ടാക്കാനും സമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള സ്കിൽ അഥവാ വൈദഗ്ദ്യമാണ് ഈ മൂന്നു മാസ കോഴ്സിലൂടെ നിങ്ങൾ നേടിയെടുക്കാൻ പോകുന്നത്...

🔥 സ്റ്റോക്ക് മാർക്കറ്റിലെ പരമ്പരാഗത ചിന്താരീതികളും കാഴ്ചപ്പാടുകളും മെത്തേഡുകളും സ്ട്രാറ്റജികളും മാറ്റി; മിനിമം റിസ്കിൽ മാക്സിമം പ്രോഫിറ്റ് ഉറപ്പ് നൽകുന്ന മെത്തേഡുകളിലേക്കും സ്ട്രാറ്റജികളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചിന്താരീതികളിലേക്കും ചുവട് മാറ്റാം...

ഓർക്കുക, അവസ്ഥയോ സാഹചര്യങ്ങളോ അല്ല; നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ആണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്.

👉 നിങ്ങളുടെ സീറ്റ്‌ ഉറപ്പാക്കാനായി ഇന്ന് തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക

SANTHOSH MADHAVAN ACADEMY

Kochi - 682305

www.santhoshmadhavan.com

9605633033  /  9497490909

◾️◾️◾️◾️◾️◾️◾️◾️◾️◾️

*Payment Options :-*

------------------

Google Pay / Phone Pe :-

SANTHOSH MADHAVAN ACADEMY

+91 94974 90909

*Bank Account Details :-*

STATE BANK OF INDIA

THIRUVANKULAM BRANCH

IFSC CODE - SBIN0070395


SANTHOSH MADHAVAN ACADEMY

ACCOUNT NO - 44710835935

(CURRENT ACCOUNT)


◾️◾️◾️◾️◾️◾️◾️◾️◾️◾️

_പേയ്‌മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടോ, റെസിപ്പ്റ്റോ ബാങ്കിൽ നിന്നുള്ള SMS ഓ ഈ നമ്പറിലേക്ക് അയക്കണേ.._

SANTHOSH MADHAVAN ACADEMY

+91 94974 90909

+91 96056 33033

◾️◾️◾️◾️◾️◾️◾️◾️◾️◾️

✨ കോച്ച് സന്തോഷ്‌ മാധവനുമായി നേരിട്ട് സംസാരിക്കാൻ 96056 56096 എന്ന നമ്പറിൽ ബന്ധപ്പെടുക ✨

Friday, 14 February 2025

ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം

 ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് ചോദിച്ചു ഗ്രൂപ്പിൽ ഒരു സുഹൃത്ത് പോസ്റ്റിട്ടിരുന്നത് കണ്ടിരുന്നു.  അപ്പൊ അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം എന്നു കരുതി. 

ആരാണ് ഈ വില നിശ്ചയിക്കുന്നത്? 

ട്രമ്പ് അണ്ണൻ ആണോ?

പുടിൻ ആണോ?

അതോ ഇല്ലുമിനാറ്റിയോ?

വാ നോക്കാം.

സംഭവം പൂർണ്ണമായും സയൻസ് ഒന്നുമല്ല. ശുദ്ധ എക്കണോമിക്‌സ് ആണ്. പക്ഷെ അത് തിയറി പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടു ഒരു കഥ പോലെ പറഞ്ഞു നോക്കാം. പിടികിട്ടുമോ എന്നു നോക്കൂ

നാട്ടിലെ കൊച്ചു പ്രമാണിയാണ് കൊങ്കിണികാരൻ സൈദാർ സേട്ട്. 

സേട്ടിന് ടൗണിൽ ഹോട്ടൽ ഉണ്ട്. അവിടെ പണിക്ക് നിൽക്കുന്ന രണ്ടു പണിക്കാരും. മൊയ്ദുവും തമിഴൻ മണിയും.  സേട്ടുവിനു ഹോട്ടൽ കൂടാതെ ഒരു തിയേറ്ററും ബാറും പച്ചക്കറിക്കടയും ഉണ്ട്. ഈ മൊയ്ദുവും മണിയും  വാടകക്ക് താമസിക്കുന്നു. ആ വീട് ഉടമയും സേട്ട് തന്നെയാണ്. 

നല്ലവനായ മുതലാളിയായതിനാൽ പണിക്കാർക്ക് രണ്ടുപേർക്കും മാസാമാസം ഇരുപതിനായിരം രൂപാ വെച്ചു ശമ്പളവും എണ്ണികൊടുക്കുന്നു സേട്ട്. 

അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോൾ മണിയുടെ ഭാര്യക്ക് ഒരാഗ്രഹം. കയ്യിലെ നോക്കിയ ഫോണ് മാറ്റി വാട്‌സ്ആപ്പ് ഒക്കെയുള്ള സ്മാർട്ട് ഫോണ് ആക്കണം. പക്ഷെ റൊക്കം കാശില്ല. എന്നാൽ കയ്യിലെ വള വിൽക്കെന്ന് മണി. അമ്പതിനായിരം രൂപ കിട്ടുമെന്ന് ജ്വല്ലറികാരൻ രാമേട്ടൻ പറഞ്ഞു. പക്ഷെ സീതാമ്മക്ക് സ്വർണ്ണം വിൽക്കാൻ മടി. 

രക്ഷകനായി ജംക്ഷണിലെ മൊബൈൽ കടക്കാരൻ ആന്റണി അവതരിച്ചു. റൊക്കമൊന്നും വേണ്ട,  അടവിന് തരാമെന്നു കടക്കാരൻ ആന്റണി. മാസം വെറും ആയിരം രൂപാ മതി. സന്തോഷത്തോടെ മണിയോട് കാര്യം പറഞ്ഞിട്ടും മണിയുടെ മുഖം തെളിയുന്നില്ല. നിങ്ങൾ പോയി സേട്ടിനോട്  ശമ്പളം കൂട്ടിത്തരാൻ പറ എന്ന് സീതമ്മ. ആയിരം പോയിട്ട് നൂറ് മാസം മിച്ചം ഉണ്ടെങ്കിൽ ഞാൻ രണ്ടു സ്മാൾ കൂട്ടി അടിച്ചേനെ എന്നു മണി മനസിൽ മാത്രം പറഞ്ഞു. 

എന്തായാലും പിറ്റേ ദിവസം മുതലാളിയെ കണ്ടപ്പോൾ എക്സ്ട്രാ ഒരിഞ്ച് കൂട്ടി ചിരിച്ച ശേഷം മണി കാര്യം അവതരിപ്പിച്ചു. മണിയുടെ കണ്ണിലെ ആർദ്രഭാവം കണ്ടാണോ  എന്നറിയില്ല സേട്ട് അധികം ഒഴിവുകഴിവ്‌ പറയാതെ കൂട്ടാം എന്നു പറഞ്ഞു. ഇത് കേട്ട് നിന്ന മൊയ്ദുവും വെറും നോട്ടം കൊണ്ടു ആയിരം കൂട്ടിയെടുത്തു.  സ്നേഹം കൊണ്ടല്ല,  അവൻ ചായക്ക് പകരം വേറെ വല്ലതും ആൾക്കാർക്ക് കൊടുത്തു എന്നെ സ്റ്റേഷൻ കേറ്റിക്കും  എന്നു സേട്ടുവിന് അറിയാവുന്നത് കൊണ്ടു മാത്രം. 

ഇപ്പൊ എല്ലാവരും ഹാപ്പി. സെയ്ദുവും മണിയും സീതമ്മയും എല്ലാം.

പക്ഷെ കളികൾ ഇവിടെ തുടങ്ങുകയായി.

ഇവർക്ക് രണ്ടു പേർക്കും രണ്ടായിരം കൊടുത്തു. ഇതേ പോലെ ബാറിൽ എല്ലാവർക്കും ആയിരം കൊടുത്തു. തിയേറ്ററിലും. മൊത്തം സേട്ടിന്റെ വരുമാനത്തിൽ മാസം ഒരു ലക്ഷം രൂപ ഇടിവ്.  പുതിയ ബ്ലാക്ക് താർ അടവടക്കുന്നില്ലേ എന്ന ചോദ്യഭാവത്തിൽ പോർച്ചിൽ കിടന്നു നോക്കി. ടെൻഷനായ സേട്ട് ഫോണെടുത്തു തന്റെ കടകളിലേക്ക് വിളിച്ചു. എല്ലാം പയ്യെ ഒന്നു കൂട്ടിക്കോ എന്ന നിർദേശം എത്തി. അങ്ങനെ പത്തു രൂപയുള്ള വട പന്ത്രണ്ടായി. ബിരിയാണി നൂറ്റമ്പത് മാറി നൂറ്റെഴുപതായി. ബാറിലെ കള്ള് ഇരുന്നൂറ് മാറി മുന്നൂറായി. സിനിമാ ടിക്കറ്റ് നൂറ്റി ഇരുപത് മാറി നൂറ്റി അമ്പതായി. പച്ചക്കറി എല്ലാത്തിനും കിലോക്ക് പത്തു രൂപാ വെച്ചു കേറ്റി. ഇപ്പോ ശരിയായി എന്ന ഭാവത്തിൽ  താർ പുഞ്ചിരിച്ചു. 

പിറ്റേ ദിവസം ശമ്പളം എല്ലാവർക്കും കിട്ടി. പക്ഷെ പ്രശ്നങ്ങൾ തുടങ്ങുകയായി. മണി കാശും കൊണ്ടു വീട്ടിലേക്ക് പോകും വഴി മിനുങ്ങാൻ കയറിയപ്പോൾ പുതിയ മെനു കാർഡ്. വലതു വശത്തു മാത്രം മാറ്റം. തമിഴിൽ എന്തോ മുടിയുടെ പേരും പറഞ്ഞ് മണി കാശെടുത്തു വീശി. ഇറങ്ങി പോകുന്ന വഴി പച്ചക്കറിയും വാങ്ങി. ആഴ്ച തീരാറയപ്പോൾ സീതമ്മയെയും കൂട്ടി പോയി സിനിമയും കണ്ടു. വരുന്ന വഴി രണ്ടു ബിരിയാണിയും കേറ്റി. അതേ, സ്വന്തം കടയിൽ നിന്ന് തന്നെ. രണ്ടു മൂന്ന് ആഴ്ചകൾ കടന്നു പോയി. ആഴ്ചയിൽ ഒരു മിനുങ്ങളും പതിവ് തെറ്റിക്കാതെ മണി തുടർന്നു. മാസം തീരാറായി. എവിടെ ആയിരം എന്നു സീതമ്മ ചോദിച്ചപ്പോൾ പേരിൽ മാത്രം മണിയുള്ള മണി കൈ മലർത്തി. നിങ്ങൾ കുടിച്ചു നശിപ്പിച്ചെന്ന് എകോണോമിക്സ് അറിയാത്ത സീതമ്മ. തന്റെ സ്ഥിരം ക്വാട്ട അല്ലാതെ ഒരു തുള്ളി അടിച്ചില്ലെന്നു കട്ടായം പറഞ്ഞു മണി. ഇതെന്ത് മറിമായമെന്ന് ആകെ തലപുകഞ്ഞു. 

ഫോണ് വാങ്ങൽ എന്തയാലും അങ്ങനെ റദ്ദ് ചെയ്യപ്പെട്ടു.

അങ്ങനെ ആറു മാസം കഴിഞ്ഞു. മണി വീണ്ടും  ചിരിച്ചു. സേട്ട് ആയിരം കൂടി കൂട്ടി. വാഴ നനയുമ്പോൾ ചീര നനയും എന്നു പറഞ്ഞ പോലെ മൊയ്ദുവിനും കിട്ടി. സേട്ടു വീണ്ടും താറിൽ വീട്ടിൽ എത്തി. ഫോണ് കോളുകൾ പാഞ്ഞു. മെനു കാർഡുകൾ പുതിയവ പ്രിന്റ് ചെയ്യപ്പെട്ടു. 

മാസാവസാനം മണിയും സീതമ്മയും വീണ്ടും ഉടക്കി. വർഷങ്ങൾ കടന്നു പോയി. സീതമ്മ ഇന്നും ചീവീടു ശബ്ദത്തിൽ അടിക്കുന്ന റബ്ബർബാന്റിട്ട നോക്കിയാ ഫോണിൽ തന്നെ. ഒരെത്തും പിടിയും കിട്ടാതെ മണിയും. 

അങ്ങനെ അവസാനം വളയെങ്കിൽ വള എന്നും പറഞ്ഞ് സീതമ്മ നടന്നു. സ്വർണ്ണ വില കൂടിയെന്നും പറഞ്ഞ് രാമേട്ടൻ അറുപതിനായിരം രൂപാ കൊടുത്തു. അമ്പത്തിനു പകരം അറുപത് കിട്ടിയ സന്തോഷത്തിൽ സീതമ്മ. 

പക്ഷെ ഫോണ് വാങ്ങാൻ ചെന്നപ്പോൾ പണ്ട് പതിനായിരം പറഞ്ഞ ഫോണിന് ആന്റണി പതിനയ്യായിരം ആക്കി എന്നറിഞ്ഞു സീതമ്മയുടെ മനസു വിഷമിച്ചു. എന്നാലും സീതമ്മ ഫോണ് വാങ്ങി.

കട പൂട്ടി പത്തു മണിക്ക് പോകുമ്പോൾ സേട്ടുവിന്റെ ബാറിലെ എസിയുടെ കുളിർമ്മയിൽ ഒരെണ്ണം അടിച്ചു പോകുന്ന ആന്റണിക്കും ജീവിതച്ചെലവ് കൂടിയല്ലോ. പച്ചക്കറി വാങ്ങുമ്പോൾ തേഞ്ഞു തുടങ്ങിയതും  ഉച്ചക്ക് ബിരിയാണി കഴിക്കാൻ  സേട്ടുവിന്റെ കടയിൽ പോകുമ്പോൾ ഇരുന്നൂറ് ആകുന്നതും പിന്നെ താൻ സഹിക്കണോ എന്നാണ് ആന്റണിയുടെ മനസിലെ  വാദം. 

ഇവിടെ എന്താണ് നടന്നതെന്ന് മനസ്സിലായല്ലോ അല്ലെ.? അതോ സീതമ്മക്ക് കൂട്ടാണോ? 

 നിങ്ങൾ ഇപ്പോൾ കണ്ടതാണ് ഇൻഫ്ലേഷൻ എന്ന പ്രതിഭാസം.

അതായത്  പണത്തിന്റെ മൂല്യം ഊതിവീർപ്പിച്ചുണ്ടക്കുന്ന പരിപാടി.

കഥയിൽ സ്വർണ്ണത്തിനു പകരം ഡോളർ ആക്കി വായിച്ചാൽ ഇൻഡ്യയിൽ ഡോളറിന്റെ മൂല്യം കൂടുന്നതും കുറയുന്നതും പിടികിട്ടും. 

സേട്ട് ആണ് ഗവണ്മെന്റ്.

നാട്ടിൽ ഇപ്പോൾ സ്വർണ്ണത്തിന്റെ വില കുതിച്ചു കയറുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.

നിക്ഷേപങ്ങളിൽ പണം ഇട്ടാൽ ഇരുപതു വർഷം കഴിയുമ്പോൾ ഇരട്ടിക്കും എന്നൊക്കെ പറയുന്നതും ഈ ലോജിക്ക് മാത്രം.യഥാർത്ഥത്തിൽ  അന്ന് കിട്ടുന്ന കാശു കൊണ്ടു ആദ്യം നമ്മൾ  നിക്ഷേപിക്കുന്ന കാശിനു ഇന്ന് എന്തു വാങ്ങാൻ പറ്റുമോ അതൊക്കെ തന്നെയേ അന്നും വാങ്ങാൻ കഴിയൂ എന്നതാണ് സത്യം. അല്ലാതെ ലാഭമൊന്നുമില്ല. ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റും പരിപാടി ഇതു തന്നെ.

കാര്യം പുടിഞ്ഞിതാ.

വാൽക്കഷ്ണം. ഇൻഡ്യയിൽ 1947ൽ ഒരു രൂപ = 1 ഡോളർ ആയിരുന്നു.


Friday, 16 September 2022

മ്യൂച്വൽ ഫണ്ടുകൾ

 *മ്യൂച്വൽ ഫണ്ടുകൾ*

(Mutual Funds) ലളിതമായി പറഞ്ഞാൽ ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത്

രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്.

ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക.തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും , മണി മാർക്കറ്റ് ,ഉപകരണങ്ങളായും മറ്റു ധനകാര്യസെക്യൂരിറ്റികളായും.ഈ പണം നിക്ഷേപിക്കപ്പെടുന്നു.ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്റെ ഭാഗമായ യൂണിറ്റുകളുടെഉടമസ്ഥാവകാശം ഉണ്ടാകും.

ഫണ്ടിന്റെ നെറ്റ് ആസ്തി മൂല്യം (എൻഎവി).കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം.

നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും.

*More Details Contact👇* https://wa.me/message/7DJT3BX2OQTUG1

Friday, 8 October 2021

എന്താണ് ഓഹരി വിപണി?

1956ലെ ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് പബ്ലിക് കമ്പനികള്‍ക്ക് കമ്പനിക്ക് പുറമെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി നല്‍കി പണം സമാഹരിക്കുവാന്‍ അധികാരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണമാണ് കമ്പനിയുടെ മൂലധനം.  ഇങ്ങനെ ഒരു കമ്പനി നേരിട്ട് പൊതു ജനങ്ങൾക്ക് ഷെയറുകൾ ഇഷ്യൂ ചെയ്യുന്ന മാർക്കറ്റിനെയാണ് പ്രൈമറി മാർക്കറ്റ് എന്ന് വിളിക്കുന്നത്.  കമ്പനിയുടെ വിൽക്കാൻ ഉദ്ദേശിക്കുന്ന മൂലധനത്തെ ഒരു നിശ്ചിത അനുപാതത്തിൽ, ഒരു നിശ്ചിത വില നിർവചിച്ചു കൊണ്ട് വിഭജിച്ചു നൽകുന്നതിനെ ആണ് ഷെയർ അല്ലെങ്കിൽ ഓഹരി എന്ന് പറയുന്നത്. കമ്പനികളുടെ ഓഹരി കൈവശം ഉള്ള ആളുകളെ പറയുന്ന പേരാണ് ഷെയർ ഹോൾഡർ.

 അങ്ങനെ നമ്മൾ ആ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ വാങ്ങുന്ന തോടെ നമ്മൾ ആ കമ്പനിയുടെ ഉടമസ്ഥന്മാരിൽ ഒരാളായി മാറുന്നു.

ആദ്യ കാലത്ത്, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിക്ഷേപകന് കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് മാത്രമേ തിരിച്ചു കിട്ടുമായിരുന്നുള്ളൂ.  ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിനാല്‍ നിക്ഷേപകന് മുടക്കിയ പണം തിരിച്ച് കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.   അങ്ങനെ വരുമ്പോൾ ഈ കമ്പനികളിൽ നിക്ഷേപിക്കാൻ ആളുകൾക്ക് താല്പര്യം കുറവായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?. 

 എന്നാല്‍ രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും  കമ്പനികളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെക്കന്ററി മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിലവിൽ വരുന്നത്.   ഓഹരി വിപണി എന്ന് നമ്മൾ പൊതുവായി വിളിക്കുന്നത് ഈ സെക്കണ്ടറി മാർക്കറ്റിനെയാണ്. 

 പബ്ലിക് ലിസ്റ്റഡ് ആയ കമ്പനികളുടെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും നടക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ പ്ലാറ്റ്ഫോമിനെ അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിനെ ആണ് ഓഹരി വിപണി (ഷെയർ മാർക്കറ്റ്) എന്ന് വിളിക്കുന്നത്.

സെൻട്രൽ  ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച്  ബോർഡ് ഓഫ് ഇന്ത്യ (SEBI ) ആണ് ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുകയും നമ്മുടെ പണം സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നത്. 

കമ്പനികളുടെ ഓഹരികള്‍ വാങ്ങുവാനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുവാനും ഓഹരി വിപണി അവസരം നല്‍കുന്നു.  വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികള്‍  മാത്രമേ ഇങ്ങനെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി  വാങ്ങാനും വിൽക്കാനും സാധിക്കുകയുള്ളൂ.  ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടണമെങ്കില്‍ കമ്പനികള്‍ സെബിയുടെയും എക്സ്ചേഞ്ചുകളുടെയും ഒത്തിരി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പല നിര്‍ദ്ദേശങ്ങളും നിക്ഷേപകന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകൾ ആണ് നാഷണൽ സ്റ്റോക്ക് എക്സ്ചെയ്ഞ്ചും ( NSE) ബോംബെ സ്റ്റോക്ക് സ്റ്റോക്ക് എക്സ്ചെയ്ഞ്ചും (BSE). ഓഹരി വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ  മുകളിൽ പറഞ്ഞ സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകളിൽ രജിസ്റ്റർ ചെയ്യപ്പെടുകയും അതിലൂടെ അവരുടെ ഓഹരികൾ പൊതു ജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും ലഭ്യമാവുകയും ചെയ്യുന്നു.  ചില കമ്പനികൾ ഈ രണ്ടു എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമ്പോൾ ചില കമ്പനികൾ ഏതെങ്കിലും ഒന്നിൽ മാത്രമാവും ലിസ്റ്റ് ചെയ്യപ്പെടുന്നത്.  ഇതിൽ ഒരു എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയ ഷെയറുകൾ ആ എക്സ്ചേഞ്ചിൽ മാത്രമല്ല, രണ്ടാമത്തെ എക്സ്ചേഞ്ചിലും  നമുക്ക് വിൽക്കാൻ സാധിക്കും. 

 എന്തിനാണ് നമ്മൾ ഓഹരികൾ വാങ്ങുന്നത്? 

പ്രധാനമായും രണ്ടു ഗുണങ്ങളാണ് ഓഹരി വാങ്ങുന്നത് വഴി ഷെയർ ഹോൾഡറിന് ലഭിക്കുന്നത്

 ഓഹരിവില ഉയരുമ്പോൾ ഉണ്ടാകുന്ന ലാഭം 

കമ്പനി നൽകുന്ന ഡിവിഡൻറ്

ആരാണ് സ്റ്റോക്ക് ബ്രോക്കർ? 

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് ബ്രോക്കർമാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്.   ആദ്യമായി ഒരു കമ്പനി ഷെയറുകൾ പുറത്തിറക്കുമ്പോൾ (IPO) അത് നമുക്ക് കമ്പനിയിൽ നിന്ന് (മർച്ചന്റ് ബാങ്കർ വഴി) നേരിട്ട് വാങ്ങാമെങ്കിലും പിന്നീട് അത് വിൽക്കുകയും വാങ്ങുകയും ചെയ്യണമെങ്കിൽ ബ്രോക്കർ വഴി മാത്രമേ സാധിക്കൂ.  ഓഹരി വിപണിയിലൂടെ ഇടപാടുകൾ നടത്താൻ നമ്മൾ ഒരു ഡെപ്പോസിറ്ററിയിൽ (NSDL / CDSL )  ഡീമാറ്റ് അക്കൗണ്ടും ബ്രോക്കറുടെ അടുത്ത് ട്രേഡിങ്ങ് അക്കൗണ്ടും തുടങ്ങേണ്ടതുണ്ട്.  ഇത് രണ്ടും തുടങ്ങാനും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനും  ബ്രോക്കർ നമ്മെ സഹായിക്കുന്നു. 

 സെൻസെക്സ് നിഫ്റ്റി എന്നിവ എന്താണ്?  

സെൻസെക്‌സും  നിഫ്റ്റിയും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളാണ്.   ഓഹരിവിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കാണ് സ്റ്റോക്ക് മാർക്കറ്റ് സൂചിക.   ബോംബെ സ്റ്റോക്ക് എക്ഷ്ചേഞ്ചിന്റെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (free-float Market Capitalization) അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയാണ് നിഫ്റ്റി.  അൻപത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് നിഫ്റ്റി മൂല്യം കണക്കാക്കുന്നത്. തിരഞ്ഞെടുത്ത കുറച്ച് ഷെയറുകളുടെ വില മാത്രമെടുത്താണ് സെൻസെക്‌സും നിഫ്റ്റിയും കണക്കു കൂട്ടുന്നതെങ്കിലും ഈ ഇൻഡെക്സുകളിൽ  ഉണ്ടാവുന്ന ചലനങ്ങൾ മൊത്തം ഓഹരി വിപണിയുടെ ചലനങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.ഇതുപോലെയുള്ള ഒരുപാട് സെക്ടർ വൈസ് ഇൻഡെക്സുകൾ വേറെയും ഉണ്ട്.


[courtesy: soujanya oharipadanam group ]