I will tell you how to become rich. close the doors. be fearful when others are greedy. be greedy when other are fearful - Warren buffett
PERSONAL FINANCE
"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in
Sunday, 30 October 2016
Sunday, 23 October 2016
വിവിധ തരത്തിലുള്ള നിക്ഷേപകൾ - അതിലുള്ള ഗുണങ്ങളും ദോഷങ്ങളും ....?
വിവിധ തരത്തിലുള്ള നിക്ഷേപകൾ - അതിലുള്ള ഗുണങ്ങളും ദോഷങ്ങളും
എന്താണ് നിക്ഷേപം
പല തരത്തിലുള്ള നിക്ഷേപങ്ങൾ
സ്ഥിര നിക്ഷേപങ്ങള്‍
ആവര്‍ത്തിക്കുന്ന നിക്ഷേപങ്ങള്‍
തപാലാഫീസ് നിക്ഷേപങ്ങള്‍
Real Estate Investments
Bonds & കട പത്രങ്ങൾ
ഗോൾഡ്
ETF
മ്യൂച്വൽ ഫണ്ടുകൾ
ഓഹരി
പല തരത്തിലുള്ള നിക്ഷേപ രീതികൾ സാധരണകാർക്ക് പരിചയപെടുതുക ആണ് ലക്ഷ്യം.
എല്ലാവരും അഭിപ്രായം അറിയിക്കുക, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക, ചൂണ്ടി കാണിച്ചാൽ അടുത്ത പ്രാവശ്യം തിരുത്താം.
എന്താണ് നിക്ഷേപം
പല തരത്തിലുള്ള നിക്ഷേപങ്ങൾ
സ്ഥിര നിക്ഷേപങ്ങള്‍
ആവര്‍ത്തിക്കുന്ന നിക്ഷേപങ്ങള്‍
തപാലാഫീസ് നിക്ഷേപങ്ങള്‍
Real Estate Investments
Bonds & കട പത്രങ്ങൾ
ഗോൾഡ്
ETF
മ്യൂച്വൽ ഫണ്ടുകൾ
ഓഹരി
പല തരത്തിലുള്ള നിക്ഷേപ രീതികൾ സാധരണകാർക്ക് പരിചയപെടുതുക ആണ് ലക്ഷ്യം.
എല്ലാവരും അഭിപ്രായം അറിയിക്കുക, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക, ചൂണ്ടി കാണിച്ചാൽ അടുത്ത പ്രാവശ്യം തിരുത്താം.
(Disclaimer: Please consider this post as education & information purpose, recommending stock thru online is against law as per SEBI's regulations. Investments are subject to market risk. Do not consider as recommendation to buy or sell the securities mentioned here.)
Saturday, 22 October 2016
Sunday, 16 October 2016
Stock market day trading how to do ?
വളരെ ചെറിയ മുതൽമുടക്കിൽ മാസം 1 ലക്ഷം രൂപക്ക് മേലെ വീട്ടിലിരുന്നു സമ്പാദിക്കാവുന്ന ഏറ്റവും വിശ്വസനീയവും ,ഞങ്ങൾ 35 ഓളം ട്രെയിനിങ് ബാച്ചുകളിൽ ഉള്ളവരെ പരീക്ഷിച്ചു ബോധ്യപ്പെട്ടതുമായ ഒരു ഓൺലൈൻ ജോലി / ബിസ്നസ്സിനെകുറിച്ചാണ് ഈ ബ്ലോഗിലൂടെ വിശദമാക്കുന്നത്. ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കുമല്ലോ. ഓൺലൈൻ ട്രേഡിങ്ങ് എന്ന ജോലിയിലൂടെ /ബിസിനസിലൂടെ ഉള്ള സമ്പാദ്യരീതി ഇൻഡ്യക്കാർക്കിടയിൽ അത്രത്തോളം സുപരിചിതമല്ല. കേരളത്തിനെ സമ്പത്തിച്ചു പറയുകയാണെങ്കിൽ തീരെ സുപരിചിതമല്ല. കേരളത്തിൽ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെ പോയതിനുള്ള പ്രധാന കാരണം മുൻകാലങ്ങളിൽ ഓൺലൈൻ ജോലി / ബിസിനെസ്സുകളുടെ പേരിൽ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകൾ തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓൺലൈൻ ജോലി/ ബിസിനെസ്സുകളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി. വിശ്വസയോഗ്യവും, കൃത്യമായി ചെയ്യുന്നവർക്ക് നല്ല പ്രതിഫലം നൽകുന്നതും, ചെറിയ മുതൽമുടക്കിൽ പ്രവർത്തിക്കുന്നതുമായ ഒരു വിജയകരമായ സ്ട്രാറ്റജി കണ്ടെത്തിയാൽ ഓൺലൈൻ ട്രേഡിങ്ങ് മേഖല പതിനഞ്ചു വയസ്സ് മുതൽക്കുള്ള വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, റിട്ടയർ ആയ വ്യക്തികൾക്കും, നിലവിൽ തൊഴിൽ ചെയ്യുന്നവർക്കും, തൊഴിൽ അന്വേഷകർക്കും, അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും, പ്രവാസികൾക്കും എന്നു വേണ്ട ഒരു ദിവസം 2 മണിക്കൂർ ഇതിനായി മാറ്റി വെക്കുവാൻ കഴിയുന്ന ആർക്കും ഒരു നല്ല വരുമാന സ്രോതസാണ്. ഈ ജോലി /ബിസിനെസ്സ് ചെയ്യുന്നതിനായി നിങ്ങൾക്ക് അപാരമായ ഇംഗ്ലീഷ് ഭാഷ ജ്ഞാനമോ കംപ്യൂട്ടറിനെക്കുറിച്ചുള്ള അഗാധമായ അറിവുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അക്കാഡമിക് ബിരുദങ്ങളോ ആവശ്യമില്ല. പക്ഷെ, ഉന്നതനിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്ന ഇത്തരം തൊഴിൽ/ ബിസിനസുകളിൽ തികഞ്ഞ ആത്മാർത്ഥയോടെയും, കൃത്യതയോടെയും നമ്മൾ പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ ഒരു ഗൗരവസ്വഭാവത്തോടെ ഈ തൊഴിൽ/ബിസിനസിനെ ഒരു സമ്പാദ്യമാർഗമായി നിങ്ങൾ സമീപിക്കുന്ന പക്ഷം പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മേലെ ഏതൊരാൾക്കും ചെറിയ മുതൽമുടക്കിൽ നേടുവാനാകും. ഇത്തരത്തിൽ വരുമാനം നേടാവുന്ന ഏറ്റവം വിശ്വാസയോഗ്യമായ ഒരു സ്ട്രാറ്റജിയാണിത്. സ്ട്രാറ്റജി എങ്ങനെ ഉപയോഗിക്കണം, എവിടെ buy ചെയ്യണം, എവിടെ sell ചെയ്യണം. ടാർജെറ്റ്, സ്റ്റോപ്പ് ലോസ് എന്നിവ എവിടെയൊക്കെ വെക്കണം, ഇതു ചെയ്യുമ്പോൾ വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതു രീതിയിൽ പ്രവർത്തിച്ചാലാണ് അവയിലൂടെ വിജയകരമായ രീതിയിൽ നല്ലൊരു സമ്പാദ്യം നേടാനാകുക. എന്നെല്ലാം വളരെ ലളിതമായി ഈ ട്രെയിനിങ്ങിലൂടെ വ്യക്തമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഇത് വളരെ എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗമാണ്. പക്ഷെ, വളരെ പെട്ടൊന്ന് വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. അതിനാൽ തന്നെ ഇന്നോ,നാളെയോ ഒരുപാട് പണം കയ്യിൽ വരും എന്നു സ്വപ്നം കണ്ട് ഈ തൊഴിൽ/ബിസിനെസ്സ് ചെയ്യരുത്.മറിച്ച് വളരെ ക്ഷമാപൂർവം നിങ്ങൾ പരിശ്രമിച്ചാൽ കുറച്ചു നാളുകൾ കൊണ്ട് ഒരു ലക്ഷം രൂപക്ക് മേലെ പ്രതിമാസം വരുമാനം ഉണ്ടാക്കുവാൻ നിങ്ങൾക്കു സാധിക്കും. എങ്ങനെ, എത്രനാൾകൊണ്ട് ആ ഒരു വരുമാനത്തിലേക്ക് എത്തിച്ചേരുവാൻ ആകും എന്നുള്ളത് വളരെ വിശദമായി പറയാം. അത് വായിക്കുന്നതിനു മുന്പായി നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം ആണെന്നതും എങ്ങനെ അവ ചെയ്യണം എന്നുള്ളതും വിശദമായി വായിച്ചു മനസിലാക്കുക. for more click here
ഓഹരിയിൽ നേട്ടമുണ്ടാക്കാം ജോലിയും..................?
ഓഹരി, കമോഡിറ്റി വിപണിയെക്കുറിച്ചു പഠിച്ച്. ഈ മേഖലകളിൽ മികച്ച വരുമാനമുള്ള ജോലി ഉറപ്പാക്കാം. അതല്ലെങ്കിൽ വിപണിയെ സംബന്ധിച്ച കാര്യങ്ങളെല്ലാം ആഴത്തിൽ മനസിലാക്കി നിക്ഷേപത്തിൽ നിന്ന് ഉയർന്ന നേട്ടമുണ്ടാക്കാം.രണ്ടിനും അവസരം ഒരുക്കുന്നതാണ് എൻഐഎസ്എം കോഴ്സുകൾ മൂലധന വിപണി റെഗുലേറ്ററായ സെബിയുടെ കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎംഎസ്) എന്ന സ്ഥാപനമാണ് കോഴ്സുകൾ നടത്തുന്നത്. സെബിയുടെ തന്നെ പാഠ്യ പദ്ധതിയായതിനാൽ ഈ കോഴ്സിനു പ്രസക്തിയേറെയാണ്. മൂലധന വിപണിയുമായി ബന്ധപ്പെട്ട ജോലി ലഭിക്കുന്നതിനുള്ള മിനിമം യോഗ്യതയായി സെബി നിശ്ചയിച്ചിരിക്കുന്നത് ഈ സർട്ടിഫിക്കറ്റ് കോഴ്സുകളെയാണ്. സ്റ്റോക്ക് എക്സ്ചേഞ്ച്, ഓഹരി ഡിപ്പോസിറ്ററികൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ ,മർച്ചന്റ് ബാങ്കിങ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോലി ലഭിക്കാൻ അടിസ്ഥാന യോഗ്യതകൾക്കു പുറമേ ഈ കോഴ്സുകൾ അധികയോഗ്യതയായി വേണം. ഇതുള്ളവർക്ക് മുൻഗണന ലഭിക്കും. കോഴ്സ് പാസാകാത്തവർ ജോലി ലഭിച്ച് നിശ്ചിത കാലയളവിനുള്ളിൽ പഠിച്ച് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം. കോഴ്സിനു ചേരാൻ മിനിമം വിദ്യാഭ്യാസ യോഗ്യതയില്ല. പക്ഷേ ജോലി ലഭിക്കണമെങ്കിൽ പ്ലസ്‌ടു മുതൽ എംബിഎ വരെയുള്ള നിർദിഷ്ട യോഗ്യത ആവശ്യമാണ്. നിക്ഷേപിക്കാൻ പഠിക്കാം, നേട്ടം കൂട്ടാം ഈ കോഴ്സ് പഠിച്ചാൽ വിപണിയെക്കുറിച്ച് ആഴത്തിൽ അറിയാനും നല്ല ഓഹരി നിക്ഷേപകനാകാനും സാധിക്കും. ഷെയർ ഡിപ്പോസിറ്ററിയുടെ പ്രവർത്തനം, അവധി വ്യാപാരം, ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട്, കമോഡിറ്റി ട്രേഡിങ്, കറൻസി ട്രേഡിങ് തുടങ്ങിയ സംബന്ധിച്ചുള്ള കോഴ്സുകളുണ്ട്. സ്വയം പഠിച്ചാണ് പരീക്ഷയെഴുതേണ്ടത് nism.ac.in എന്ന സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. ഓൺ ലൈനായി റജിസ്റ്റർ ചെയ്യാൻ പാൻകാർഡ് ഉണ്ടായിരിക്കണം. ഓരോ സർട്ടിഫിക്കറ്റിനും 1500 രൂപയാണ് ഫീസ്. ഓൺലൈനായോ ഐസിഐസിഐ ബാങ്ക് വഴിയോ ഫീസടയ്ക്കാം. സ്റ്റഡി മെറ്റീരിയൽസും ഓൺലൈനായി കിട്ടും. 150 രൂപ അധികം നൽകി ടെസ്റ്റ് ബുക്ക് രൂപത്തിലും ഇതു നേടാം. പരീക്ഷയും ഓൺലൈനാണ്. പണമടച്ച് മൂന്നു മാസത്തിനുള്ളിൽ സൈറ്റിൽ ലഭ്യമായ തീയതിയിൽ, ലഭ്യമായ സെന്ററിൽ ഓൺലൈനായി പരീക്ഷ എഴുതണം. 120 മിനിറ്റാണു പരീക്ഷ. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. നാല് ഉത്തരത്തിൽ നിന്നു ശരിയായതു തിരഞ്ഞെടുക്കണം. തെറ്റിയാൽ 25 ശതമാനം മൈനസ് മാർക്ക്. ഓരോ ശരിയുത്തരവും ക്ലിക് ചെയ്ത് അവസാനം സബ്മിറ്റ് ബട്ടൻ പ്രസ് ചെയ്യുക. ഉടൻ റിസൽട്ട് വരും. പല കോഴ്സിനും 50 ശതമാനം മാർക്ക് മതി ജയിക്കാൻ ചിലതിന് 60 ശതമാനം വേണം. പാസായാൽ പരീക്ഷ സെന്ററിൽ നിന്നു തന്നെ താൽക്കാലിക സർട്ടിഫിക്കറ്റ് കിട്ടും. ഫോട്ടോ പതിച്ച ശരിയ്ക്കുള്ള സർട്ടിഫിക്കറ്റ് പിന്നീട് തപാലിലും കിട്ടും. സർട്ടിഫിക്കറ്റിനു മൂന്നു വർഷമാണ് കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സെമിനാറിൽ പങ്കെടുത്ത് വീണ്ടും പരീക്ഷയെഴുതാതെ സർട്ടിഫിക്കറ്റ് പുതുക്കി നേടാൻ അവസരമുണ്ട്. സ്വയം പഠിച്ചു പരീക്ഷ പാസാകാൻ കഴിയില്ലെന്ന പേടിയുണ്ടെങ്കിൽ വിവിധ ബ്രോക്കിങ് സ്ഥാപനങ്ങൾ അതിനുള്ള സൗകര്യം നൽകുന്നുണ്ട്. രണ്ടു മാസം കൊണ്ട് മൂന്നു സർട്ടിഫിക്കറ്റ് നേടാം. (courtesy:manorama)
Thursday, 13 October 2016
Systematic withdrawal plan ............?
റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരു എളിയ സജക്ഷൻ നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പക്കൽ 25 ലക്ഷം മിച്ചം ഉണ്ടെന്നു ഇരിക്കട്ടെ. മരിക്കും വരെ മുടക്കുമുതൽ കുറയാതെ എന്നാൽ മാസച്ചിലവ് കഴിഞ്ഞു മുടക്കു മുതൽ കൂടി വരുന്ന ഒരു രീതി ഉണ്ട്. മ്യൂച്ചൽ ഫണ്ട് SIP എല്ലാവര്ക്കും അറിയാം എന്നാൽ സിസ്റ്റമാറ്റിക് withdrawal പ്ലാൻ (SWP ) അധികം ആരും സംസാരിച്ചു കണ്ടിട്ടില്ല. ഞാൻ ഫണ്ട് സജെസ്റ് ചെയ്യുകയല്ല. പക്ഷെ ഈ കാൽക്കുലേറ്റർ ഒന്ന് ഉപയോഗിച്ച് നോക്കൂ. http://www.sundarammutual.com/returncalc/returncalc.htm
2006 ഒക്ടോബര് 1 നു 25L സുന്ദരം സെലക്ട് മിഡ്ക്യാപ് റെഗുലർ ഗ്രോത് ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തു മാസം 25,000 വച്ച് എല്ലാ മാസവും പിൻവലിച്ചിരുന്നു എങ്കിൽ ഇന്നത്തെ അവസ്ഥ ആസ് ഓൺ 12 ഒക്ടോബര് 2016 എന്താകുമായിരുന്നു. ആകെ 30 ലക്ഷത്തി 25 ആയിരം പിൻവലിച്ചിട്ടുണ്ടാകും. ബാക്കി 34 ലക്ഷത്തി 98 ആയിരം ഫണ്ടിൽ മിച്ചവും ഉണ്ടാകും. ഭീകര വര്ഷമായ 2008 ലൊക്കെ ഒരു മാറ്റവുമില്ലാതെ നമ്മൾ വലിച്ചിട്ടുണ്ടാകും. ഇനി കുറെ നാൾ കഴിയുമ്പോൾ നമുക്ക് മാസം 30,000 വച്ച് വേണം എന്ന് തോന്നിയാൽ അതും നടക്കും. റിസ്ക് ഇല്ല എന്ന് പറയുന്നില്ല. പക്ഷെ റെറ്റിയെമെൻറ് ഫണ്ടന്റെ ഒരു നല്ല വിഹിതം ഇങ്ങനെ ഒരു നല്ല ബാലൻസ്ഡ്ഫണ്ടിൽ ഇട്ടാൽ അടുത്ത ഒരു പത്തു വർഷത്തേക്കെങ്കിലും 12% റിട്ടേൺ നമുക്ക് ഒരു വിധം ഉറപ്പിച്ചു കൂടെ. മറിച്ചു ഈ തുക ഈ കാലയളവിൽ ബാങ്ക് FD ആണ് ഇട്ടിരുന്നതെങ്കിൽ 8% പലിശക്ക് മാസം 16,666 വലിച്ചാലും ഇപ്പോഴും 25L തന്നെയേ മിച്ചം ഉണ്ടാകൂ.
(courtesy: facebook.com)
Subscribe to:
Posts (Atom)