റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരു എളിയ സജക്ഷൻ നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പക്കൽ 25 ലക്ഷം മിച്ചം ഉണ്ടെന്നു ഇരിക്കട്ടെ. മരിക്കും വരെ മുടക്കുമുതൽ കുറയാതെ എന്നാൽ മാസച്ചിലവ് കഴിഞ്ഞു മുടക്കു മുതൽ കൂടി വരുന്ന ഒരു രീതി ഉണ്ട്. മ്യൂച്ചൽ ഫണ്ട് SIP എല്ലാവര്ക്കും അറിയാം എന്നാൽ സിസ്റ്റമാറ്റിക് withdrawal പ്ലാൻ (SWP ) അധികം ആരും സംസാരിച്ചു കണ്ടിട്ടില്ല. ഞാൻ ഫണ്ട് സജെസ്റ് ചെയ്യുകയല്ല. പക്ഷെ ഈ കാൽക്കുലേറ്റർ ഒന്ന് ഉപയോഗിച്ച് നോക്കൂ. http://www.sundarammutual.com/returncalc/returncalc.htm
2006 ഒക്ടോബര് 1 നു 25L സുന്ദരം സെലക്ട് മിഡ്ക്യാപ് റെഗുലർ ഗ്രോത് ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തു മാസം 25,000 വച്ച് എല്ലാ മാസവും പിൻവലിച്ചിരുന്നു എങ്കിൽ ഇന്നത്തെ അവസ്ഥ ആസ് ഓൺ 12 ഒക്ടോബര് 2016 എന്താകുമായിരുന്നു. ആകെ 30 ലക്ഷത്തി 25 ആയിരം പിൻവലിച്ചിട്ടുണ്ടാകും. ബാക്കി 34 ലക്ഷത്തി 98 ആയിരം ഫണ്ടിൽ മിച്ചവും ഉണ്ടാകും. ഭീകര വര്ഷമായ 2008 ലൊക്കെ ഒരു മാറ്റവുമില്ലാതെ നമ്മൾ വലിച്ചിട്ടുണ്ടാകും. ഇനി കുറെ നാൾ കഴിയുമ്പോൾ നമുക്ക് മാസം 30,000 വച്ച് വേണം എന്ന് തോന്നിയാൽ അതും നടക്കും. റിസ്ക് ഇല്ല എന്ന് പറയുന്നില്ല. പക്ഷെ റെറ്റിയെമെൻറ് ഫണ്ടന്റെ ഒരു നല്ല വിഹിതം ഇങ്ങനെ ഒരു നല്ല ബാലൻസ്ഡ്ഫണ്ടിൽ ഇട്ടാൽ അടുത്ത ഒരു പത്തു വർഷത്തേക്കെങ്കിലും 12% റിട്ടേൺ നമുക്ക് ഒരു വിധം ഉറപ്പിച്ചു കൂടെ. മറിച്ചു ഈ തുക ഈ കാലയളവിൽ ബാങ്ക് FD ആണ് ഇട്ടിരുന്നതെങ്കിൽ 8% പലിശക്ക് മാസം 16,666 വലിച്ചാലും ഇപ്പോഴും 25L തന്നെയേ മിച്ചം ഉണ്ടാകൂ.
(courtesy: facebook.com)
No comments:
Post a Comment