"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Saturday 24 February 2018

എന്താണ് ബ്ലുചിപ്പ് ഓഹരികള്‍?


ദീര്‍ഘകാലമായി മികച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന വന്‍കിട കമ്പനികളുടെ ഓഹരികളെയാണ് പൊതുവെ ബ്ലുചിപ്പ് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ഓഹരി വിപണിയില്‍ എന്തു സംഭവിച്ചാലും നിക്ഷേപകര്‍ക്ക് കൃത്യമായി ഡിവിഡന്റുകള്‍ നല്‍കുന്നവയായിരിക്കും ഈ കമ്പനികള്‍. സ്വാഭാവികമായും നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസമുള്ള ഈ ഓഹരികളുടെ വില വളരെ കൂടുതലായിരിക്കും. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ബ്ലുചിപ്പ് കമ്പനികളില്‍ നിക്ഷേപിച്ചാല്‍ ഏത് സമയത്തും ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ചില പ്രധാന ബ്ലുചിപ്പ് കമ്പനികള്‍.

ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) 
റിലയന്‍സ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡ് 
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍ടിപിസി) 
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 
ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് 
ടാറ്റാ സ്റ്റീല്‍ 
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് 
റിലയന്‍സ് കമ്യൂണിക്കേഷന്‍.


1 comment: